സമനില കുരുക്കില്‍ സിറ്റി

- Advertisement -

പോയിന്റ് ടേബിളിൽ ചെൽസിയുമായുള്ള അകലം കുറക്കാനുള്ള അവസരം അങ്ങനെ സിറ്റി വീണ്ടും കളഞ്ഞു കുളിച്ചു. ഇന്നലെ ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന പ്രീമിയർ ലീഗ് പോരാട്ടത്തിൽ പെപ് ഗാർഡിയോളയുടെ ടീമിനെ സ്റ്റോക്ക് സിറ്റി ഗോൾ രഹിത സമനിലയിൽ തളച്ചു.

കഴിഞ്ഞ ആഴ്ചയിലെ ലീഗ് മത്സരങ്ങളിൽ ജയിച്ച ഇരു ടീമുകളും ജയം ലക്ഷ്യമിട്ട് തന്നെയാണ് ഇറങ്ങിയത് , ജയിച്ചിരുന്നെങ്കിൽ ടോട്ടൻഹാമിനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്താമായിരുന്ന സിറ്റിയെ പക്ഷെ സ്റ്റോക്ക് മികച്ച രീതിയിൽ തന്നെ പ്രതിരോധിച്ചു.

ജോൺ സ്റ്റോൺസിന് പകരം കൊളറോവിനെയും സ്റെർലിംഗിന് പകരം നാവാസിനെയും ടീമിൽ ഉൾപ്പെടുത്തിയാണ് ഗാർഡിയോള ടീമിനെ ഇറക്കിയത്. പക്ഷെ ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും കാര്യമായി അവസരങ്ങൾ സൃഷ്ടിക്കാനായില്ല. പിന്നീട് രണ്ടാം പകുതിയിൽ സിറ്റി ചില ശ്രമങ്ങൾ നടത്തിയെങ്കിലും അതൊന്നും ഗോളിൽ കലാശിച്ചില്ല. മത്സരം തീരാൻ മിനിറ്റുകൾ മാത്രം ബാക്കിയുള്ളപ്പോൾ ലഭിച്ച അവസരം ഇഹെനാച്ചോ തുലച്ചപ്പോൾ സിറ്റിക്ക് സ്റ്റോക്കുമായി പോയിന്റ് പങ്കിടേണ്ടി വന്നു.

27 കളികളിൽ നിന്ന് 56 പോയിന്റ് ഉള്ള സിറ്റി നിലവിൽ 3 ആം സ്ഥാനത്താണ്‌. 36 പോയിന്റുള്ള സ്റ്റോക്ക് 9 ആം സ്ഥാനത്താണ്‌.

Advertisement