സ്റ്റോക്ക് സിറ്റി പരിശീലകന് കോവിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള പരിശീലന മത്സരം അവസാന നിമിഷം മാറ്റി

- Advertisement -

സ്റ്റോക്ക് സിറ്റിയുടെ പരിശീലകനായ മൈക്കിൾ ഒനീലിന് കൊറോണ സ്ഥിരീകരിച്ചു. ഇന്നലെ നടന്ന പരിശോധനാ ഫലത്തിലാണ് ചാമ്പ്യൻഷിപ്പ് ക്ലബിന്റെ പരിശീലകന് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മാഞ്ചസ്റ്റർ യുണൈറ്റഡുമായി സ്റ്റോക്ക് സിറ്റി പരിശീലന മത്സരം കളിക്കേണ്ടതായിരുന്നു. എന്നാൽ അവസാന നിമിഷം പരിശീലകന് കൊറോണ പോസിറ്റീവ് ആണെന്ന് അറിഞ്ഞതോടെ സ്റ്റോക്ക് സിറ്റി പരിശീലന മത്സരത്തിൽ നിന്ന് പിന്മാറി.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലന ഗ്രൗണ്ടിൽ വെച്ചായിരുന്നു മത്സരം നടക്കേണ്ടിയിരുന്നത്. ഇരുടീമുകളും തമ്മിൽ ഇടപഴകിയിട്ടില്ല എന്നും അതുകൊണ്ട് ഭയപ്പെടാൻ ഇല്ല എന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ് അറിയിച്ചു. മാർട്ടിൻ ഒനീലിന് രോഗ ലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എന്ന് സ്റ്റോക്ക് സിറ്റിയും അറിയിച്ചു.

Advertisement