തോൽവിയോടെ സ്റ്റോക്ക് സിറ്റി പ്രീമിയർ ലീഗിൽ നിന്ന് പുറത്ത്

- Advertisement -

ക്രിസ്റ്റൽ പാലസിനെതിരെ തോറ്റതോടെ സ്റ്റോക് സിറ്റി പ്രീമിയർ ലീഗിൽ നിന്ന് പുറത്ത്. പ്രീമിയർ ലീഗിൽ തുടരാൻ ജയം അനിവാര്യമായിരുന്ന സ്റ്റോക്ക് സിറ്റി ക്രിസ്റ്റൽ പാലസിനോട് തോൽക്കുകയായിരുന്നു. മത്സരത്തിൽ ലീഡ് നേടിയതിനു ശേഷമാണു രണ്ടു ഗോൾ വഴങ്ങി സ്റ്റോക് സിറ്റി തോൽവിയേറ്റുവാങ്ങിയത്. സ്കോർ 1-2.

ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ട് മുൻപ് ഷകീരിയുടെ ഗോളിൽ സ്റ്റോക്ക് സിറ്റി ആണ് മുൻപിലെത്തിയത്. എന്നാൽ രണ്ടാം പകുതിയിൽ ജെയിംസ് മാക്അർഥറിലൂടെ ക്രിസ്റ്റൽ പാലസ് സമനില പിടിക്കുകയും മത്സരം തീരാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെ വാൻ ആൻഹോൾട്ടിലൂടെ ക്രിസ്റ്റൽ പാലസ് വിജയ ഗോൾ നേടുകയുമായിരുന്നു.

10 വർഷത്തോളം പ്രീമിയർ ലീഗിൽ തുടർന്നതിനു ശേഷമാണു സ്റ്റോക്ക് സിറ്റി പ്രീമിയർ ലീഗിന് പുറത്തു പോവുന്നത്. മോശം പ്രകടനത്തെ തുടർന്ന് മാർക്ക് ഹ്യുസിനെ പുറത്താക്കി പോൾ ലംബർട്ടിനെ കോച്ച് ആക്കിയെങ്കിലും സ്റ്റോക്കിനെ പ്രീമിയർ ലീഗിൽ നിലനിർത്താൻ അദ്ദേഹത്തിനായില്ല. കഴിഞ്ഞ 9  പ്രീമിയർ  ലീഗ് സീസണുകളിലും സ്റ്റോക്ക് സിറ്റി 14ആം സ്ഥാനത്തിന് താഴെ ലീഗ് അവസാനിപ്പിച്ചിട്ടില്ല. ജയത്തോടെ പ്രീമിയർ ലീഗ് പുറത്താക്കൽ ഭീഷണിയിൽ നിന്ന് രക്ഷപ്പെടാനും ക്രിസ്റ്റൽ പാലസിനായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement