ബൗൾഡ് ആഴ്സണലിൽ തുടരും, ലേമാൻ ക്ലബ് വിട്ടു

- Advertisement -

യുനായ് എമിറെ പരിശീലക സ്ഥാനം ഏറ്റെടുത്തു എങ്കിലും ആഴ്സൺ വെങ്ങറിന്റെ അസിസ്റ്റന്റ് മാനേജറായിരുന്ന സ്റ്റീവ് ബൗൾഡ് ആഴ്സണലിൽ തന്നെ തുടരും. 2012 മുതൽ ആഴ്സണലിനൊപ്പം ഉള്ള ബൗൾഡിനെ നിലനിർത്താൻ എമിറെ തീരുമാനിക്കുകയായിരുന്നു. എമിറെയുടെ അസിസ്റ്റന്റ് ആയ ജുവാൻ കാർലോസ് കാർസെഡോയും ക്ലബിനൊപ്പം ഉണ്ടാകും.

ബൗൾഡ് മാത്രമല്ല ഡാർൻ ബുർഗസും ഗോൾകീപ്പിംഗ് കോച്ച് സാൽ ബിബോയും ടീമിനൊപ്പം തുടരുന്നുണ്ട്. പുതുതായി ഫസ്റ്റ് ടീം കോച്ചായി പാബ്ലോ വില്ലെനുവേവ ചേരും. ഇതുവരെ ക്ലബിന്റെ ഫസ്റ്റ് ടീം കോച്ചായിരുന്ന ഇതിഹാസ താരം ലേമൻ ഇതോടെ ക്ലബ് വിടുമെന്ന് ഉറപ്പായി. ക്ലബ് വിടുന്നതായി ലേമാൻ തന്നെ ട്വിറ്ററിൽ വ്യക്തമാക്കിയിരുന്നു. ആഴ്സണലിന്റെ 2004ലെ ക്ലാസിനെ ആഴ്സണലിന് ഇനി ആവശ്യമില്ല എന്ന് വിമർശിച്ചു കൊണ്ടാണ് ലേമാൻ ക്ലബ് വിടുന്നത് അറിയിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement