Site icon Fanport

സ്റ്റെർലിങ് നവംബറിലെ മികച്ച കളിക്കാരൻ

മാഞ്ചസ്റ്റർ സിറ്റി താരം റഹീം സ്റ്റെർലിങ് പ്രീമിയർ ലീഗിലെ നവംബറിലെ മികച്ച കളിക്കാരനുള്ള അവാർഡ് സ്വന്തമാക്കി. നവംബറിൽ കേവലം 3 മത്സരങ്ങളിൽ നിന്ന് 3 ഗോളുകളും 3 അസിസ്റ്റും നേടിയ കിടിലൻ പ്രകടനമാണ്‌ താരത്തെ അവാർഡിന് അർഹനാക്കിയത്.

ചെൽസിക്കെതിരായ മത്സരത്തിനിടെ വംശീയ അധിക്ഷേപം നേരിട്ട സ്റ്റെർലിങ് വാർത്തകളിൽ നിറഞ്ഞു നിൽക്കെയാണ് അവാർഡ് തേടി എത്തുന്നത്. ലീറോയ്‌ സാനെ, ഡേവിഡ് സിൽവ, ഫിലിപ്പേ ആൻഡേഴ്സൻ, ലൂക്കാസ് ദിഗ്‌നെ, ആൻഡ്രൂ രോബെർട്സൻ, മൂസ സിസോക്കോ എന്നിവരെ മറികടന്നാണ് താരം ഈ നേട്ടം കൈവരിച്ചത്.

Exit mobile version