“വംശീയത ആണ് ഇപ്പോൾ ഉള്ള പ്രധാന രോഗം”

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലോകത്ത് ഇപ്പോൾ ഉള്ള പ്രധാന രോഗം വംശീയത ആണെന്ന് മാഞ്ചസ്റ്റർ സിറ്റി താരം സ്റ്റെർലിംഗ്. ലോകത്ത് ഇപ്പോൾ ഉള്ള മഹാമാരി പോലെ തന്നെ പരിഹാരം കണ്ടെത്തേണ്ട കാര്യമാണ് വംശീയത എന്ന് സ്റ്റെർലിംഗ് പറഞ്ഞു. നൂറ്റാണ്ടുകളായി ഈ വംശീയത തുടരുന്നു. അതിന് എങ്ങനെ എങ്കിലും പരിഹാരം കണ്ടെത്തുക ആണ് ഇപ്പോൾ പ്രതിഷേധിക്കുന്നവരുടെ ലക്ഷ്യം എന്നും സ്റ്റെർലിംഗ് പറഞ്ഞു.

ലോകത്ത് ഉയരുന്ന പ്രതിഷേധങ്ങൾ സമാധാനപരമാണെന്നും അതുകൊണ്ട് തന്നെ അത് തുടരുന്നതിൽ യാതൊരു പ്രശ്നവുമില്ല എന്നും സ്റ്റെർലിംഗ് പറഞ്ഞു. എല്ലാവരെയും തുല്യരായി ലോകം കാണാൻ വേണ്ടി തങ്ങളെ കൊണ്ടാവുന്നത് എല്ലാവരും ചെയ്യണം എന്നും സ്റ്റെർലിംഗ് പറഞ്ഞു. ഫുട്ബോൾ ആരാധകരിൽ നിന്ന് ഏറെ തവണ വംശീയാധിക്ഷേപം നേരിടേണ്ടി വന്നിട്ടുള്ള താരമാണ് സ്റ്റെർലിംഗ്.