Site icon Fanport

സ്റ്റെർലിങ്ങിനെതിരായ വംശീയാധിക്ഷേപം; നാല് ചെൽസി ആരാധകർക്ക് വിലക്ക്

കഴിഞ്ഞ ദിവസം സ്റ്റാംഫോഡ് ബ്രിഡ്ജിൽ നടന്ന പ്രീമിയർ ലീഗ് മല്സരത്തിനിടെ മാഞ്ചസ്റ്റർ സിറ്റി താരം റഹീം സ്റ്റെർലിങ്ങിനെ വംശീയമായി അധിക്ഷേപിച്ച നാലു ചെൽസി ആരാധകർക്കെതിരെ നടപടി. അന്വേഷണം പൂർത്തിയവുന്നത് വരെ ഇവർ സ്റ്റേഡിയത്തിൽ പ്രവേശിക്കുന്നത് തടഞ്ഞാണ് ചെൽസി മുന്നോട്ട് വന്നത്.

തനിക്കെതിരെ വംശീയ അധിക്ഷേപം ഉണ്ടായെന്ന് പറഞ്ഞു കഴിഞ്ഞ ദിവസം സ്റ്റെർലിങ് മുന്നോട്ട് വന്നിരുന്നു. മാധ്യമങ്ങളുടെ ഇരട്ടതാപ്പിനെ കണക്കിന് വിമർശിച്ച സ്റ്റെർലിങ്, മധ്യമങ്ങളാണ് വംശീയധിക്ഷപത്തിനു കാരണം എന്ന് ആരോപിച്ചിരുന്നു.

Exit mobile version