സ്റ്റെർലിംഗ് ഹാട്രിക്ക്, മാഞ്ചസ്റ്റർ സിറ്റിക്ക് വമ്പൻ ജയം

പ്രീമിയർ ലീഗിലെ രണ്ടാം സ്ഥാനം ഏതാണ്ട് ഉറപ്പിച്ച മാഞ്ചസ്റ്റർ സിറ്റിക്ക് ലീഗിൽ ഒരു വൻ വിജയം. ഇന്നലെ ബ്രൈറ്റണെ നേരിട്ട മാഞ്ചസ്റ്റർ സിറ്റി എതിരില്ലാത്ത അഞ്ചു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. റഹീം സ്റ്റെർലിങിന്റെ ഹാട്രിക്ക് ആണ് സിറ്റി വിജയത്തിന് കരുത്തായത്. ഇന്നലത്തെ ഹാട്രിക്കോടെ സ്റ്റെർലിംഗിന് ഈ സീസണിൽ 17 ലീഗ് ഗോളുകളായി. സിറ്റിയുടെ ലീഗിലെ ടോപ്പ് സ്കോറർ ആയും സ്റ്റെർലിംഗ് ഇതോടെ മാറി.

21, 53, 81 മിനുട്ടുകളിലായിരുന്നു സ്റ്റെർലിംഗിന്റെ ഗോളുകൾ. ഇതിലൊരു ഗോൾ സ്റ്റെർലിംഗ് പോലും അറിയാതെ വന്നതായിരുന്നു. സ്റ്റെർലിംഗ് വീഴുന്നതിനിടെ തലയിൽ തട്ടിയ പന്ത് ബ്രൈറ്റൺ ഗോൾ കീപ്പർ മാറ്റ് റയാന്റെ കാലുകൾക്ക് ഇടയിലൂടെ വലയിലേക്ക് പോവുകയായിരുന്നു‌. ജീസുസ്, ബെർണാഡോ സിൽവ എന്നിവരാണ് സിറ്റിയുടെ ഇന്നലത്തെ മറ്റു സ്കോറേഴ്സ്. ഈ വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റിക്ക് ലീഗിൽ 35 മത്സരങ്ങളിൽ നിന്ന് 72 പോയന്റായി.

Previous articleആദ്യ മത്സരം കാണാൻ ആരാധകർ സ്റ്റേഡിയത്തിൽ വേണം, കൊറോണയെ തോൽപ്പിക്കാനുറച്ച് യൂണിയൻ ബെർലിൻ
Next articleകൊറോണക്ക് ശേഷം പരിശീലനം പുനരാരംഭിച്ച് ഉമേഷ് യാദവും ഇഷാന്ത് ശർമ്മയും