എവർട്ടൻ ഗോളിക്ക് പുതിയ കരാർ

എവർട്ടന്റെ ഡച്ച് ഗോളി മാർട്ടിൻ സ്റ്റക്ലൻബർഗ് ക്ലബ്ബ്മായി പുതിയ കരാർ ഒപ്പിട്ടു. പുതിയ കരാർ പ്രകാരം താരം 2020 വരെ ഗൂഡിസൻ പാർക്കിൽ തുടരും.

ഒന്നാം നമ്പർ ഗോളി ജോർദാൻ പിക്ഫോഡിന് പിറകിലാകും 35 വയസുകാരന്റെ ടീമിലെ സ്ഥാനം. പിക് ഫോഡിന്റെ അഭാവത്തിൽ ടീമിന്റെ വല കാക്കുക എന്നതാവും പ്രധാന ചുമതല എങ്കിലും കപ്പ് മത്സരങ്ങളിൽ ആദ്യ ഇലവനിൽ തന്നെയാവും താരത്തിന്റെ സ്ഥാനം. യുവ താരമായ പിക് ഫോഡിന് അനുഭവ സമ്പന്നനായ താരത്തിന്റെ സേവനം ഗുണം ചെയ്തേക്കും.

2010 ലോകകപ്പ് ഫൈനലിൽ ഡച് വല കാത്ത താരം 2016 ലാണ് എവർട്ടനിൽ എത്തുന്നത്. മുൻപ് റോമ, ഫുൾഹാം, അയാക്സ് ടീമുകൾക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version