മുൻ ടോട്ടനം ഗോൾ കീപ്പർ മൈക്കിൾ വോം വിരമിച്ചു

20201027 012444
- Advertisement -

ഗോൾകീപ്പർ മൈക്കിൾ വോം ഫുട്ബോളിൽ നിൻ വിരമിച്ചു. ടോട്ടനം താരമായിരുന്ന വോമിന്റെ കരാർ കഴിഞ്ഞ സീസണോടെ അവസാനിച്ചിരുന്നു. 37കാരനായ താരം ഇനിയും ഫുട്ബോൾ കളിക്കേണ്ടതില്ല എന്ന് തീരുമാനിക്കുക ആയിരുന്നു. അവസാന ആറു സീസണിലും സ്പർസിൽ വീം ഉണ്ടായിരുന്നു. ഭൂരിഭാഗം സമയവും ലോറിസിന് കീഴിൽ രണ്ടാം ഗോൾ കീപ്പറായിരുന്നു വോം.

47 മത്സരങ്ങൾ ടോട്ടൻഹാമിനു വേണ്ടി ഇതുവരെ വോം കളിച്ചിട്ടുണ്ട്. മുമ്പ് സ്വാൻസി സിറ്റിക്ക് വേണ്ടി നടത്തിയ പ്രകടനങ്ങളാണ് വോമിനെ ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധയിൽ എത്തിച്ചത്. മൂന്ന് സീസണുകളോളം സ്വാൻസി സിറ്റിയിൽ കളിച്ചിരുന്നു. ആ സമയത്ത് ഡച്ച് ദേശീയ ടീമിലും ഉണ്ടായിരുന്നു. നെതർലന്റ്സിനു വേണ്ടി 15 മത്സരങ്ങൾ വോം കളിച്ചിട്ടുണ്ട്.

Advertisement