സിറ്റിയെ തടയാൻ കെയ്‌നും സംഘവും ഇന്ന് ഇത്തിഹാദിൽ

- Advertisement -

തുടർച്ചയായ 15 ജയങ്ങളുമായി കുതിക്കുന്ന മാഞ്ചസ്റ്റർ സിറ്റിയെ തടുക്കാൻ ടോട്ടൻഹാം ഇന്ന് ഇത്തിഹാദ് സ്റ്റേഡിയത്തിൽ. പക്ഷെ ടോപ്പ് 6 ടീമുകൾക്കെതിരെ അത്രയൊന്നും മികച്ച റെക്കോർഡ് ഇല്ലാത്ത സ്പർസിന് ഇന്ന് ജയിക്കണമെങ്കിൽ അസാമാന്യമായ പ്രകടനം പുറത്തെടുക്കേണ്ടി വരും എന്ന് ഉറപ്പാണ്. ഇന്ന് ഇന്ത്യൻ സമയം രാത്രി 11 നാണ് മത്സരം കിക്കോഫ്.

മാഞ്ചസ്റ്റർ സിറ്റി നിരയിൽ ക്യാപ്റ്റൻ വിൻസെന്റ് കമ്പനി ഇത്തവണയും കളിക്കാൻ സാധ്യതയില്ല. ടോട്ടൻഹാം നിരയിൽ ഡിഫെണ്ടർ ഡേവിസൻ സാഞ്ചസ് ഉണ്ടാവില്ല. സമീപകാലത് ഗോൾ വഴങ്ങുന്ന സിറ്റി പ്രതിരോധത്തിലെ പിഴവുകൾ മുതലെടുക്കുക എന്നതാവും ടോട്ടൻഹാമിന്റെ ലക്ഷ്യം. കെയ്‌നും അലിയും അടക്കമുള്ള ആക്രമണ നിരയുടെ കരുത്തിൽ അതിനാവും എന്ന് തന്നെയാവും പോചേറ്റിനോയുടെ പ്രതീക്ഷ.

സ്പർസിനെതിരെ അവസാനം കളിച്ച 4 കളികളിലും സിറ്റിക് ജയിക്കാനായിട്ടില്ല. എവേ മത്സരങ്ങളിലെ ഫോം ഇല്ലായ്മയാണ് സ്പർസിന്റെ പ്രശ്നം. സെപ്റ്റമ്പറിന് ശേഷം ഒരു എവേ മത്സരം പോലും അവർക്ക് ജയിക്കാനായിട്ടില്ല. അതുകൊണ്ടു തന്നെ സ്പർസിന് ഇന്ന് കരുതലോടെയാവും ഇറങ്ങുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement