ആൻഫീൽഡിൽ ലിവർപ്പൂൾ ഇന്ന് സ്പർസിനെതിരെ

പ്രീമിയർ ലീഗിലെ ആവേശ പോരാട്ടത്തിൽ ലിവർപൂൾ ഇന്ന് സ്പർസിനെ നേരിടും. ലിവർപൂളിന്റെ മൈതാനമായ ആൻഫീല്ഡിലാണ് മത്സരം അരങ്ങേറുക. ഇന്ന് ഇന്ത്യൻ സമയം രാത്രി 10 നാണ് കിക്കോഫ്. മാഞ്ചെസ്റ്റർ യൂണൈറ്റഡിനെതിരായ വിജയത്തിന്റെ ആത്മവിശ്വാസത്തിൽ ഇറങ്ങുന്ന സ്പർസിനെ തടയാൻ ലിവർപൂളിന് മികച്ച പ്രതിരോധം തന്നെ ഒരുക്കേണ്ടി വരും. ബ്രയ്റ്റനെതിരെ ജയിച്ചു വരുന്ന ലിവർപൂളിന് ആൻഫീൽഡിൽ തങ്ങളുടെ മികച്ച റെക്കോർഡ് തന്നെയാവും ആത്മാവിശ്വാസമാവുക.

സ്പർസ് നിരയിലേക്ക് പരിക്ക് മാറി സെർജ് ഓറിയേ തിരിച്ചെത്തിയേക്കും. പുതിയ സൈനിങ് ലൂക്കാസ് മോറ കളിക്കാൻ സാധ്യതയില്ല. ലിവർപൂൾ നിരയിലേക്ക് വാൻ ടയ്ക്ക് തിരിച്ചെത്തിയേക്കും. പക്ഷെ ആദം ലല്ലാന ഇത്തവണ കളിക്കാൻ സാധ്യതയില്ല. സ്പർസിനെതിരായ അവസാന 23 ഹോം മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് ലിവർപൂൾ തോറ്റത്. പക്ഷെ സീസണിന്റെ ആദ്യ പകുതിയിൽ ഇരു ടീമുകളും വെംബ്ലിയിൽ ഏറ്റ് മുട്ടിയപ്പോൾ സ്പർസ് 4-1 ന് ക്ളോപ്പിന്റെ ടീമിനെ നാണം കെടുത്തിയിരുന്നു. ആ തോൽവിക്ക് കണക്ക് തീർക്കുക എന്നത് തന്നെയാവും ഇന്ന് ക്ളോപ്പിന്റെയും സംഘത്തിന്റെയും ലക്ഷ്യം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസ്ട്രൈക്കേഴ്സ് ബിഗ് ബാഷ് ചാമ്പ്യന്മാര്‍, ജേക്ക് വെത്തറാള്‍ഡിനു തകര്‍പ്പന്‍ ശതകം
Next articleചിറ്റഗോംഗ് ടെസ്റ്റ് സമനിലയില്‍, ഇരു ഇന്നിംഗ്സുകളിലും ശതകങ്ങളുമായി മോമിനുള്‍ ഹക്ക്