പരിക്ക് മാറി, ടോട്ടൻഹാമിന്റെ രണ്ട് താരങ്ങൾ തിരിച്ചെത്തി

- Advertisement -

ടോട്ടൻഹാം ക്യാമ്പിൽ ആശ്വാസ വാർത്ത. പരിക്ക് മാറി രണ്ട് താരങ്ങൾ തിരിച്ചെത്തിയതായി പരിശീലകൻ പോചടീനോ പറഞ്ഞു. അറ്റാക്കിംഗ് മിഡ്ഫീൽഡർ എറിക്സണും ബെൽജിയം താരം ഡെമ്പലെയും ആണ് തിരിച്ചെത്തിയത്. ഇരുവരും വെസ്റ്റ് ഹാമിനെതിരായ അടുത്ത മത്സരത്തിൽ കളിക്കും. വയറിന് ഉള്ള ക്രോണിക്ക് വേദയായിരുന്നു എറിക്സണെ പുറത്ത് ഇരുത്തിയിരുന്നത്. ബ്രൈറ്റണെതിരായ മത്സരത്തിന് ശേഷം എറിക്സൺ കളിച്ചിരുന്നില്ല.

തുടയെല്ലിനേറ്റ പരിക്കായിരുന്നു ഡെമ്പലയുടെ പ്രശ്നം. അവസാനം ബാഴ്സലോണക്കെതിരായ മത്സരത്തിലാണ് ഡെമ്പലെ കളിച്ചത്. ഇരു താരങ്ങളും തിരികെ എത്തുന്നതോടെ ടോട്ടൻഹാം കൂടുതൽ ശക്തമാകും. പരിക്കേറ്റ ഇംഗ്ലീഷ് താരം ഡെലെ അലി മാത്രമാണ് ഇപ്പോൾ ടോട്ടൻഹാമിന്റെ പരിക്ക് ലിസ്റ്റിൽ ഉള്ളത്.

Advertisement