ഹോം ഗ്രൗണ്ട് ഏതെന്ന് വ്യക്തമാക്കാൻ ടോട്ടൻഹാമിനോട് പ്രീമിയർ ലീഗിന്റെ ആവശ്യം

2018 – 19 സീസണിലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫിക്സ്ച്ചേഴ്സ് പുറത്തിറക്കാനിരിക്കെ അടുത്ത സീസണിൽ ഏതു ഗ്രൗണ്ട് ആയിരിക്കും ഹോം ഗ്രൗണ്ട് ആയി ഉപയോഗിക്കുക എന്ന് വ്യക്തമാക്കാൻ ടോട്ടൻഹാമിനോട് പ്രീമിയർ ലീഗ് ആവശ്യപ്പെട്ടു.

ടോട്ടൻഹാമിന്റെ ഹോം ഗ്രൗണ്ട് ആയിരുന്ന വൈറ്റ് ഹാർട് ലൈൻ പുതുക്കി പണിയുന്നതിന്റെ ഭാഗമായി കഴിഞ്ഞ സീസണിൽ വെംബ്ലി സ്റ്റേഡിയം ആയിരുന്നു സ്പർസ്‌ അവരുടെ ഹോം മത്സരങ്ങൾക്കായി ഉപയോഗിച്ചിരുന്നത്. ഈ സീസണിൽ പുതിയ സ്റ്റേഡിയത്തിലേക്ക് മാറുമോ അതോ വെംബ്ലി തന്നെ ആയിരിക്കുമോ എന്നാണ് പ്രീമിയർ ലീഗ് ആരാഞ്ഞിരിക്കുന്നത്.

എന്നാൽ വ്യത്യസ്ത ആവശ്യവുമായാണ് ടോട്ടൻഹാം രംഗത്തെത്തിയിരിക്കുന്നത്. പുതിയ സ്റ്റേഡിയത്തിന്റെ പണി പൂർത്തിയാവാത്തതിനാൽ ആദ്യത്തെ നാല് മത്സരങ്ങൾ എവേ ആയി നൽകാനും തുടർന്ന് ഒരു മത്സരം വെംബ്ലിയിൽ വെച്ച് നടത്താനും ടോട്ടൻഹാം ആവശ്യപ്പെടുന്നു. തുടർന്ന് മൂന്നു മത്സരങ്ങൾ കൂടെ എവേ നടത്തിയ ശേഷം പുതിയ സ്റ്റേഡിയത്തിലേക്ക് മാറാം എന്നാണ് ടോട്ടൻഹാമിന്റെ ആവശ്യം. ടോട്ടൻഹാമിന്റെ ആവശ്യം പ്രീമിയർ ലീഗ് കീഴ്വഴക്കങ്ങൾക്ക് എതിരാണ് എങ്കിലും പ്രീമിയർ ലീഗ് ചർച്ച ചെയ്ത് ഈ ആഴ്ച തന്നെ തീരുമാനം എടുക്കും എന്നാണ് റിപ്പോർട്ടുകൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസീനിയര്‍ താരങ്ങള്‍ പിഎസ്എലില്‍ ഏറെ സഹായിച്ചു: മുഹമ്മദ് നവാസ്
Next articleടെസ്റ്റ് ക്രിക്കറ്റിന്റെ ചൂടറിഞ്ഞ് അഫ്ഗാന്‍ സ്പിന്നര്‍മാര്‍, ശിഖര്‍ ധവാനു ശതകം