പരിശീലന മത്സരത്തിൽ സ്പർസിന് തോൽവി

- Advertisement -

പ്രീമിയർ ലീഗ് പുനരാരംഭിക്കുന്നതിന്റെ ഭാഗമായി നടന്ന പരിശീലന മത്സരത്തിൽ പ്രീമിയർ ലീഗ് ക്ലബായ ടോട്ടൻഹാമിന് തോൽവി. പ്രീമിയർ ലീഗിലെ തന്നെ നോർവിച് സിറ്റിയെ ആയിരുന്നു ജോസെ മൗറീനോയുടെ ടീം നേരിട്ടത്. മത്സരം ഒന്നിനെതിരെ രണ്ടു ഗോളുകൾ നോർവിച് സിറ്റി വിജയിക്കുകയായിരുന്നു. സ്പർസിന്റെ ഗ്രൗണ്ടിൽ വെച്ചായിരുന്നു മത്സരം നടന്നത്.

ഹാരി കെയ്ൻ നീണ്ട കാലത്തിനു ശേഷം സ്പർസിനായി കളത്തിൽ ഇറങ്ങിയ മത്സരം കൂടിയായിരുന്നു ഇത്. ജനുവരി മുതൽ പരിക്ക് കാരണം കെയ്ൻ കളിച്ചിരുന്നില്ല. പ്രീമിയർ ലീഗ് ആരംഭിക്കാൻ ഒരാഴ്ച മാത്രം ബാക്കിയിരിക്കെ പരാജയം ഏറ്റുവാങ്ങിയത് ജോസെയ്ക്ക് ആശങ്ക നൽകും. മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ആണ് സ്പർസിന്റെ ആദ്യ മത്സരം.

Advertisement