Picsart 23 12 10 23 59 19 241

ന്യൂകാസിൽ യുണൈറ്റഡിനെ തകർത്ത് ടോട്ടനം

വലിയ ഇടവേളക്ക് ശേഷം ടോട്ടനത്തിന് വിജയം. ഇന്ന് ലണ്ടണിൽ നടന്ന മത്സരത്തിൽ ടോട്ടനം ന്യൂകാസിൽ യുണൈറ്റഡിനെ തകർത്തു. എതിരില്ലാത്ത നാലു ഗോളുകൾക്ക് ആണ് സ്പർസ് ഇന്ന് വിജയിച്ചത്. ഡിഫൻസിന് പേരു കെട്ട ന്യൂകാസിലിന് ഇന്ന് സ്പർസിന്റെ അറ്റാക്കിന് മുന്നിൽ പിടിച്ചു നിൽക്കാൻ ആയില്ല.

26ആം മിനുട്ടിൽ ഡെസ്റ്റിനി ആണ് സ്പർസിന് ലീഡ് നൽകി. സോണിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ഈ ഗോൾ. 38ആം മിനുട്ടിൽ റിച്ചാർലിസണിലൂടെ സ്പർസ് ലീഡ് ഇരട്ടിയാക്കി. ആ ഗോളും സോൺ ആണ് സൃഷ്ടിച്ചത്. 60ആം മിനുട്ടിൽ റിച്ചാർലിസൺ ലീഡ് മൂന്നാക്കി ഉയർത്തി. 85ആം മിനുട്ടിൽ സോണിലൂടെ സ്പർസ് നാലാം ഗോളും നേടി. ജോലിങ്ടൺ ആണ് ന്യൂകാസിലിന്റെ ആശ്വാസ ഗോൾ നേടിയത്.

ഈ വിജയത്തോടെ സ്പർസ് 30 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് നിൽക്കുകയാണ്. 26 പോയിന്റുമായി ന്യൂകാസിൽ ഏഴാം സ്ഥാനത്താണ് നിൽക്കുന്നത്.

Exit mobile version