ടോട്ടൻഹാമിന്റെ പുതിയ സ്റ്റേഡിയം ക്രിസ്മസിന് മുമ്പ്

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ടോട്ടൻഹാമിന്റെ പുതിയ സ്റ്റേഡിയം ക്രിസ്മസിന് മുമ്പ് ഉദ്ഘാടനം ചെയ്യുമെന്ന് സ്പർസ് പരിശീലകൻ പോചടീനോ പറഞ്ഞു. അവസാന രണ്ടു സീസണുകളായി തങ്ങളിടെ ഹോം ഗ്രൗണ്ടായ വൈറ്റ് ഹേർട്ട് ലൈൻ പുതുക്കി പണിയുകയാണ്. ഈ സീസൺ ആരംഭം മുതൽ പുതിയ സ്റ്റേഡിയത്തിൽ കളിക്കാമെന്നാണ് സ്പർസ് പ്രതീക്ഷിച്ചത് എങ്കിലും അത് നടന്നിരുന്നില്ല.

കഴിഞ്ഞ സീസൺ ആരംഭം മുതൽ വെംബ്ലി സ്റ്റേഡിയം ആണ് സ്പർസിന്റെ ഹോം സ്റ്റേഡിയമായി പ്രവർത്തിക്കുന്നത്. താൻ മാനേജ്മെന്റുമായി സ്ഥിരം സംസാരിക്കുന്നുണ്ട് എന്നും സ്റ്റേഡിയം ന്യൂ ഇയറിന് മുമ്പ് തയ്യാറാകുമെന്നും പൊചടീനൊ പറഞ്ഞു. 850 മുല്യണോളമാണ് സ്റ്റേഡിയത്തിനായി സ്പർസ് ചിലവഴിക്കുന്നയ്ജ്.

Exit mobile version