Site icon Fanport

ടോട്ടൻഹാമിന്റെ പുതിയ സ്റ്റേഡിയത്തിൽ ഇന്നാദ്യ മത്സരം

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ടോട്ടൻഹാമിന്റെ പുതിയ സ്റ്റേഡിയത്തിലെ ആദ്യ ലീഗ് മത്സരം ഇന്ന് നടക്കും. ടോട്ടൻഹാം സീനിയർ ടീമിന്റെ സ്വന്തം ഗ്രൗണ്ടിലെ ആദ്യ മത്സരമാകും ഇത്. നേരത്തെ സുരക്ഷാ പരിശോധനയ്ക്കായി രണ്ട് മത്സരങ്ങൾ ടോട്ടൻഹാം പുതിയ സ്റ്റേഡിയത്തിൽ നടത്തിയിരുന്നു‌. നീണ്ട കാലത്തെ കാത്തിരിപ്പിനു ശേഷമാണ് സ്റ്റേഡിയം പണിപൂർത്തിയാക്കിയത്.

അവസാന രണ്ടു സീസണുകളായി തങ്ങളുടെ ഹോം ഗ്രൗണ്ടായ വൈറ്റ് ഹേർട്ട് ലൈൻ പുതുക്കി പണിയുകയയായിരുന്നു ടോട്ടൻഹാം. ഈ സീസൺ തുടക്കത്തിൽ തന്നെ പണികൾ തീരുമെന്നാണ് കരുതിയത് എങ്കിലും സാങ്കേതിക കാരണങ്ങളാൽ ഉദ്ഘാടനം ഇത്രയും നീണ്ടു പോവുകയായിരു‌ന്നു.

കഴിഞ്ഞ സീസൺ ആരംഭം മുതൽ വെംബ്ലി സ്റ്റേഡിയം ആണ് സ്പർസിന്റെ ഹോം സ്റ്റേഡിയമായി പ്രവർത്തിക്കുന്നത്. വാടക അടിസ്ഥാനത്തിലായിരു‌ന്നു വെംബ്ലിയിൽ ഇത്രകാലം സ്പർസ് കളിച്ചത്. 850 മുല്യണോളമാണ് പുതിയ സ്റ്റേഡിയത്തിനായി സ്പർസ് ചിലവഴിച്ചത്. ഇന്ന് ക്രിസ്റ്റൽ പാലസിനെതിരെ ആണ് ടോട്ടൻഹാം നേരിടുക. സമീപകാലത്തെ മോശം ഫോമിൽ നിന്ന് രക്ഷപ്പെടാൻ പുതിയ സ്റ്റേഡിയം ടോട്ടൻഹാമിനെ സഹായിക്കുമോ എന്ന് കണ്ടറിയണം.

Exit mobile version