അവസാനം ടോട്ടൻഹാമിന്റെ പുതിയ സ്റ്റേഡിയം തയ്യാർ!!! ഇനി സ്പർസിന്റെ കളി മാറും

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ടോട്ടൻഹാമിന്റെ പുതിയ സ്റ്റേഡിയത്തിന്റെ പണി അവസാനം പൂർത്തിയായി. ഏപ്രിൽ ആദ്യ വാരത്തോടെ ആരാധകർക്കായി സ്റ്റേഡിയം തുറക്കുമെന്ന് ടോട്ടൻഹാം ക്ലബ് അറിയിച്ചു. വൈറ്റ് ഹാർട്ട് ലെയ്ൻ എന്ന ടോട്ടൻഹാം സ്റ്റേഡിയത്തിൽ ഉദ്ഘാടനത്തിന് മുന്നോടിയായി സുരക്ഷാ പരിശോധനയ്ക്കായി ചില പരുപാടികൾ നടത്തുമെന്നും ക്ലബ് അറിയിച്ചു.

അവസാന രണ്ടു സീസണുകളായി തങ്ങളുടെ ഹോം ഗ്രൗണ്ടായ വൈറ്റ് ഹേർട്ട് ലൈൻ പുതുക്കി പണിയുകയയായിരുന്നു ടോട്ടൻഹാം. ഈ സീസൺ തുടക്കത്തിൽ തന്നെ പണികൾ തീരുമെന്നാണ് കരുതിയത് എങ്കിലും സാങ്കേതിക കാരണങ്ങളാൽ ഉദ്ഘാടനം ഇത്രയും നീണ്ടു പോവുകയായിരു‌ന്നു.

കഴിഞ്ഞ സീസൺ ആരംഭം മുതൽ വെംബ്ലി സ്റ്റേഡിയം ആണ് സ്പർസിന്റെ ഹോം സ്റ്റേഡിയമായി പ്രവർത്തിക്കുന്നത്. വാടക അടിസ്ഥാനത്തിലായിരു‌ന്നു വെംബ്ലിയിൽ ഇത്രകാലം സ്പർസ് കളിച്ചത്. 850 മുല്യണോളമാണ് പുതിയ സ്റ്റേഡിയത്തിനായി സ്പർസ് ചിലവഴിച്ചത്. പ്രീമിയർ ലീഗ് മത്സരത്തോടെയാകും ടോട്ടൻഹാമിന്റെ പുതിയ സ്റ്റേഡിയം ഉദ്ഘാടനമാവുക. ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ പോരാട്ടവും ടോട്ടൻഹാമിന്റെ പുതിയ സ്റ്റേഡിയത്തിൽ തന്നെ നടക്കും.

Exit mobile version