
പ്രീമിയർ ലീഗിൽ വിജയ വഴിയിൽ തിരിച്ചെത്താൻ ടോട്ടൻഹാം ഇന്ന് സ്റ്റോക്കിനെ നേരിടും. വെംബ്ലിയിൽ ഇന്ന് ഇറങ്ങുമ്പോൾ അവസാന 3 ലീഗ് മത്സരസങ്ങളിലും ജയം കണ്ടെത്താനാവാത്ത സ്പർസിന് തന്നെയാവും സമ്മർദം കൂടുതൽ. സ്റ്റോക്ക് മോശം ഫോമിൽ ആണെങ്കിലും കഴിഞ്ഞ മത്സരത്തിൽ സ്റ്റോക്കിനെതിരെ പിന്നിൽ നിന്ന് തിരിച്ചു വന്ന ശേഷം നേടിയ വിജയം അവർക്ക് ആത്മവിശ്വാസമാവും.
പ്രതിരോധത്തിലെ പരിക്കും സസ്പെന്‍ഷനും കാരണം പ്രതിസന്ധിയിലാണ് സ്പർസ്. കഴിഞ്ഞ മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട ഡേവിസൻ സാഞ്ചസിനെ കൂടാതെ പരിക്കേറ്റ തോബി ആൾഡർവീൽഡും ഉണ്ടാവില്ല. സഞ്ചസിന് 3 മത്സരങ്ങളിൽ വിലക്കും ലഭിച്ചിട്ടുണ്ട്. എറിക് ഡയറാവും വേർതൊഗനോപ്പം സെൻട്രൽ ഡിഫെൻസിൽ. സ്റ്റോക്ക് നിരയിൽ മാർട്ടിൻസ് ഇൻഡിയും ഹെസെ റോഡിഗ്രസും ഉണ്ടാവില്ല.
അവസാനം പരസ്പരം ഏറ്റു മുട്ടിയ 3 മത്സരങ്ങളിലും സ്പര്ശിനായിരുന്നു ജയം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial