നാണക്കേട് മറക്കാൻ സ്പർസിന് ഇന്ന് നിർണായക മത്സരം

ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിനോട് 7 ഗോൾ വാങ്ങി തോറ്റ് നാണം കെട്ട സ്പർസിന് ഇന്ന് പ്രീമിയർ ലീഗിൽ അഭിമാന പോരാട്ടം. നിർണായകമായ എവേ മത്സരത്തിൽ ബ്രയ്ട്ടൻ ഹോവ് ആൽബിയനെയാണ് അവർ നേരിടുക. ഇന്ന് ഇന്ത്യൻ സമയം വൈകീട്ട് 5 മണിക്കാണ് കിക്കോഫ്.

ടീമിൽ അഭിപ്രായ വ്യത്യാസങ്ങളും പ്രധിസന്ധികളും ഉണ്ടെന്ന പ്രചാരണങ്ങൾക്ക് ഒരു ജയത്തോടെ മറുപടി പറയാനാകും മൗറീസിയോ പോചെറ്റിനോയുടെ ശ്രമം. ലീഗിലെ ആദ്യ മത്സരത്തിൽ ജയിച്ച ശേഷം ഒരു ജയം പോലും ഇല്ലാത്ത ബ്രയ്ട്ടൻ ഇന്ന് ജയത്തോടെ ഫോം വീണ്ടെടുക്കാനാകും ശ്രമിക്കുക.

സോളി മാർച്ച് പരിക്ക് മാറി എത്തുന്നത് ബ്രയ്ട്ടന് ആശ്വാസമാകും. പക്ഷെ പ്രോപ്പർ പരിക്ക് കാരണം ഇന്ന് കളിച്ചേക്കില്ല. സ്പർസ് നിരയിൽ കാര്യമായ പരിക്ക് ഭീഷണി ഇല്ലെങ്കിലും ബയേണിനോട് തോൽവി വഴങ്ങിയ ടീമിൽ നിന്ന് കാര്യമായ മാറ്റങ്ങൾ പോചറ്റിനോ വരുത്താനാണ് സാധ്യത. കഴിഞ്ഞ മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട ഓറിയെക്ക് ഇന്ന് കളിക്കാനാകില്ല.

Previous articleമായങ്ക് അഗർവാളിന്റെ പ്രകടനത്തെ ഇപ്പോൾ വിലയിരുത്തുന്നില്ലെന്ന് സൗരവ് ഗാംഗുലി
Next articleഅശ്വിന് 7 വിക്കറ്റ്, ഇന്ത്യയുടെ ലീഡ് 100 കടന്നു