95ആം മിനുട്ടിലും 97ആം മിനുട്ടിൽ ഗോൾ, ലെസ്റ്ററിനെതിരെ സ്പർസിന്റെ അവിശ്വസനീയ വിജയം!!

20220120 032438

അന്റോണിയൊ കോണ്ടെയുടെ കീഴിൽ സ്പർസ് ഉയരുന്നത് അവസാന കുറച്ച് കാലമായി ഫുട്ബോൾ പ്രേമികൾ കാണുന്നത് ആണ്. ഇന്ന് ലെസ്റ്റർ സിറ്റിക്ക് എതിരെ സ്പർസ് നേടിയ വിജയം ഈ പുരോഗമനം അടയാളപ്പെടുത്തി. ഇന്ന് 94ആം മിനുട്ട് വരെ 1-2ന് പിറകിൽ ആയിരുന്ന സ്പർസ് അവസാനം 3-2ന് ജയിച്ചത് ആർക്കും വിശ്വസിക്കാൻ ആയില്ല.

20220120 025934
ഇന്ന് ലെസ്റ്ററിന്റെ ഹോമിൽ ഡാകയുടെ ഗോളിലൂടെ ലെസ്റ്റർ തന്നെയാണ് ആദ്യം ലീഡ് എടുത്തത്. ഇതിന് 38ആം മിനുട്ടിൽ ഹാരി കെയ്നിലൂടെ സ്പർസ് മറുപടി പറഞ്ഞു. രണ്ടാം പകുതിയിൽ മാഡിസൺ ലെസ്റ്ററിനെ വീണ്ടും മുന്നിൽ എത്തിച്ചു. ലെസ്റ്റർ 2-1. ഈ ലീഡ് 95ആം മിനുട്ട് വരെ നീണ്ടു നിന്നു. 95ആം മിനുട്ടിൽ ബെർഗ്വൈന്റെ ഗോൾ സ്പർസിന് സമനില നൽകി. അതിനു ശേഷം കളി പുനരാരംഭിച്ചു സെക്കൻഡുകൾക്ക് അകം ബെർഗ്വൈൻ തന്നെ വീണ്ടും വല കണ്ടെത്തി. സ്പർസ് 3-2ന് വിജയിച്ചു.

ഈ വിജയം സ്പർസിനെ 36 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് എത്തിച്ചു.

Previous articleഎലാംഗ, ഗ്രീൻവുഡ്, റാഷ്ഫോർഡ്..‌ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയ വഴിയിൽ!!
Next articleവലിയ ജയം, ഇന്ത്യന്‍ യുവതാരങ്ങളുടെ ജൈത്രയാത്ര തുടരുന്നു