“ടോട്ടൻഹാമിനു കിരീടം നേടിക്കൊടുക്കാൻ ജോസെയ്ക്ക് ആകും” – ബെർബചോവ്

ടോട്ടൻഹാം ജോസെ മൗറീനോയെ പരിശീലകനായി എത്തിച്ചത് നല്ല കാര്യമാണെന്ന് മുൻ സ്പർസ് താരം ബെർബചോവ്. ടോട്ടൻഹാമും ജോസെയും പെർഫെക്ട് മാച്ച് ആണെന്നും ബെർബ പറഞ്ഞു. ജോസെയുടെ വരവ് ടീമിന് ജീവിതം തിരികെ നൽകും. എല്ലാവർക്കും വീണ്ടും ഊർജ്ജം തിരികെ നൽകാനും ജോസെയുടെ വരവ് കൊണ്ടാകും. ബെർബ പറഞ്ഞു.

ലോകത്തെ ഏറ്റവും മികച്ച പരിശീലകനു കീഴിൽ കളിക്കാൻ ആകും എന്ന കാര്യത്തിൽ ടോട്ടൻഹാം താരങ്ങൾ സന്തോഷിക്കണം എന്നും ബെർബ പറഞ്ഞു. ലണ്ടണിലെ ഏറ്റവും നല്ല ടീമിനെയാണ് ജോസെയ്ക്ക് ലഭിക്കുന്നത് എന്നും ജോസെയ്ക്ക് ലണ്ടൺ ഇഷ്ടമായത് കൊണ്ട് സ്പർസിൽ അദ്ദേഹവും സന്തോഷം കണ്ടെത്തും എന്നും ബെർബ കൂട്ടിച്ചേർത്തു. ജോസെ സ്പർസിന് കിരീടങ്ങൾ നേടിക്കൊടുക്കും എന്നും എല്ലാവിടെയും ജോസെ അതാണ് ചെയ്തിട്ടുള്ളത് എന്നും അദ്ദേഹം പറഞ്ഞു.

Exit mobile version