കെയ്നിന് ഗോൾ, സ്പർസ് വിജയ വഴിയിൽ

- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മൗറീനോയുടെ ടീമായ ടോട്ടൻഹാം വിജയ വഴിയിൽ. ഇന്ന് നടന്ന മത്സരത്തിൽ വെസ്റ്റ് ഹാമിനെ നേരിട്ട സ്പർസ് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. രണ്ടാം പകുതിയിലായിരുന്നു രണ്ട് ഗോളുകളും പിറന്നത്‌. ഫുട്ബോൾ പുനരാരംഭിച്ച ശേഷം സ്പർസിന്റെ ആദ്യ വിജയമാണിത്. നീണ്ട കാലത്തിനു ശേഷം ഹാരി കെയ്ൻ ഗോൾ പട്ടികയിൽ എത്തുന്നതും ഇന്നലെ കാണാൻ ആയി.

രണ്ടാം പകുതിയിൽ 64ആം മിനുട്ടിൽ ഒരു സെൽഫ് ഗോളിലൂടെ ആയിരുന്നു സ്പർസ് മുന്നിൽ എത്തിയത്. 82ആം മിനുട്ടിൽ ആയിരുന്നു കെയ്നിന്റെ ഗോൾ‌. സോൺ ആണ് ഗോളവസരം ഒരുക്കിയത്‌. ഈ ജയത്തോടെ ടോട്ടൻഹാം ഏഴാം സ്ഥാനത്തേക്ക് മുന്നേറി. 31 മത്സരങ്ങളിൽ 45 പോയന്റാണ് സ്പർസിനുള്ളത്. 31 മത്സരങ്ങളിൽ 27 പോയന്റുള്ള വെസ്റ്റ് ഹാം റിലഗേഷൻ സോണിന് തൊട്ടു മുന്നിലായി 17ആം സ്ഥാനത്ത് നിൽക്കുകയാണ്‌.

Advertisement