ഒരേ ദിവസം രണ്ട് താരങ്ങളുടെ കരാർ പുതുക്കി ടോട്ടൻഹാം

ടോട്ടൻഹാം താരങ്ങളായ ഹാരി വിങ്‌സ്, ബെൻ ഡേവിസ് എന്നിവർ ക്ലബ്ബ്മായുള്ള കരാർ പുതുക്കി. പുതിയ കരാർ പ്രകാരം 2024 വരെ ഇരുവരും സ്പർസിൽ തന്നെ തുടരും.

വെയിൽസ് ദേശീയ ടീം അംഗമായ ഡേവിഡ് 2014 ൽ സ്വാൻസിയിൽ നിന്നാണ് സ്പർസിൽ എത്തുന്നത്. ലെഫ്റ്റ് ബാക്കായ താരം നിലവിൽ സ്പർസിന്റെ ഒന്നാം നമ്പർ ലെഫ്റ്റ് ബാക്കാണ്‌. 26 വയസുകാരനായ ഡേവിസ് സ്വാൻസിയുടെ അക്കാദമി വഴിയാണ് പ്രൊഫഷണൽ ഫുട്‌ബോളിൽ എത്തുന്നത്. 23 വയസുകാരനായ വിങ്‌സ് സ്പർസിന്റെ അക്കാദമി വഴിയാണ് സീനിയർ ടീമിൽ എത്തുന്നത്. 2014 മുതൽ സീനിയർ ടീമിന്റെ ഭാഗമാണ്.

എന്ടോമ്പലയെ ലിയോണിൽ എത്തിച്ചതിന് പിന്നാലെ രണ്ട് കളിക്കാരുടെ കരാറും പുതുക്കിയ സ്പർസ് വരും ദിവസങ്ങളിൽ കൂടുതൽ താരങ്ങളെ ടീമിൽ എത്തിച്ചേക്കും.

Exit mobile version