വെംബ്ലിയിൽ സ്റ്റോക്കിന് സ്പർസിന്റെ വക 5 ഗോളുകൾ

- Advertisement -

സ്റ്റോക്കിനെ തകർത്ത് സ്പർസ് വീണ്ടും പ്രീമിയർ ലീഗിൽ വിജയ വഴിയിൽ. 5-1 നാണ് അവർ സ്റ്റോക്കിനെ വെംബ്ലിയിൽ മറികടന്നത്. സ്പർസിനായി ഹാരി കെയ്ൻ 2 ഗോളുകളും സോണ്, എറിക്സൻ എന്നിവർ ഒരു ഗോൾ വീതവും നേടി. സ്റ്റോക്ക് താരം ഷോ ക്രോസിന്റെ സെൽഫ് ഗോളായിരുന്നു വകയായിരുന്നു സ്റ്റോക് വഴങ്ങിയ മറ്റൊരു ഗോൾ. ഷോ ക്രോസ് തന്നെയാണ് സ്റ്റോക്കിന്റെ ആശ്വാസ ഗോളും നേടിയത്. ജയത്തോടെ ലീഗിൽ 28 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്‌. 16 പോയിന്റുള്ള സ്റ്റോക്ക് 15 ആം സ്ഥാനത്താണ്‌.

ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിട്ട് നിന്ന സ്പർസ് രണ്ടാം പകുതിയിലാണ് മാർക് ഹ്യുഗ്സിന്റെ ടീമിനെ ഗോളിൽ മുക്കിയത്. 21 ആം മിനുട്ടിലാണ് ഷോ ക്രോസ്സ് സെൽഫ് ഗോൾ വഴങ്ങിയത്. രണ്ടാം പകുതിയിൽ സ്റ്റോക്കിന്റെ തിരിച്ചു വരവ് പ്രതീക്ഷിച്ചു നിൽക്കെ ഒരു മിനുട്ടിനിടയിൽ രണ്ടു ഗോളുകൾ നേടി സ്പർസ് മത്സരത്തിൽ പിടി മുറുകി.53,54 മിനുട്ടുകളിൽ സോണും കെയ്‌നുമാണ് ഗോളുകൾ നേടിയത്. പിന്നീട് 65 ആം മിനുട്ടിൽ കെയ്ൻ വീണ്ടും ഗോൾ നേടി. 74 ആം മിനുട്ടിൽ എറിക്സണും ഗോൾ നേടിയതോടെ സ്പർസ് വമ്പൻ ജയം ഉറപ്പിച്ചു. 80 ആം മിനുട്ടിലായിരുന്നു ഷോ ക്രോസിന്റെ ആശ്വാസ ഗോൾ. 3 മത്സരങ്ങൾക്ക് ശേഷമാണ് സ്പർസ് ലീഗിൽ ഒരു ജയം സ്വന്തമാക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement