Picsart 24 05 11 21 31 51 111

ചാമ്പ്യൻസ് ലീഗ് പ്രതീക്ഷ കാത്ത് ടോട്ടനം, ബേർൺലി റിലഗേറ്റഡ് ആയി

ഇന്ന് ബേർൺലിക്കെതിരെ സ്പർസിന്റെ മികച്ച തിരിച്ചുവരവ്. ഈ വിജയത്തോടെ അവർ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ കാത്തു. ഇന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗൽ നടന്ന മത്സരത്തിൽ ടോട്ടനം 3-2 എന്ന സ്കോറിനാണ് ബേർൺലിയെ പരാജയപ്പെടുത്തിയത്‌. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷം തിരിച്ചടിച്ചായിരുന്നു വിജയം. ഈ പരാജയത്തോടെ ബേർൺലി പ്രീമിയർ ലീഗിൽ നിന്ന് റിലേഗേറ്റഡ് ആയി.

ഇന്ന് ആദ്യ പകുതിയിൽ 26ആം മിനിറ്റിൽ ലാർസണലിലൂടെ ആണ് ബേർൺലി ലീഡ് എടുത്തത്. ഈ ഗോളിന് പെഡ്രീ പോറോയിലൂടെ സ്പർസ് മറുപടി നൽകി. മത്സരത്തിന്റെ 82ആം മിനിറ്റിൽ വാൻ ദെ വാൻ വിജയഗോളും നേടി.

ഈ വിജയത്തോടെ ടോട്ടനത്തിന് 36 മത്സരങ്ങളിൽ നിന്ന് 63 പോയിന്റ് ആയി. 67 പോയിന്റുനായി ആസ്റ്റൺ വില്ല നാലാം സ്ഥാനത്ത് ഉണ്ട്. അവർ പോയിന്റ് നഷ്ടപ്പെടുത്തിയാൽ മാത്രമേ സ്പർസിന് ചാമ്പ്യൻസ് ലീഗിൽ എത്താൻ പറ്റു. 24 പോയിൻറ് മാത്രമുള്ള ബേർൺലി ഇതോടെ റിലഗേറ്റഡ് ആയി.

Exit mobile version