ബ്രൈറ്റൺ സ്പർസിനെ സമനിലയിൽ പിടിച്ചു

വിജയിച്ച് ലിവർപൂളിനെ മറികടന്ന് മൂന്നാമതെത്താം എന്നുള്ള സ്പർസിന്റെ ആഗ്രഹത്തിന് തിരിച്ചടികൊടുത്ത് ബ്രൈറ്റൺ. ഇന്ന് ബ്രൈറ്റൺ ഹോവ് ആൽബിയണിയിൽ വെച്ച് നടന്ന മത്സരത്തിൽ 1-1 എന്ന സ്കോറിനാണ് ബ്രൈറ്റൺ സ്പർസിനെ തളച്ചത്. 48ആം മിനുട്ടിൽ ഹാരി കെയിനിലൂടെ ടോട്ടൻഹാൽ ലീഡെടുത്തിരുന്നു എങ്കിലും 2 മിനുട്ടിനകം തന്നെ പെനാൾട്ടിയിലൂടെ പാസ്കൽ ഗ്രോസ് ബ്രൈറ്റണ് സമനില നേടിക്കൊടുക്കുകയായിരുന്നു.

സമനിലയോടെ 68 പോയന്റാണ് ടോട്ടൻഹാമിനുള്ളത്. ലിവർപൂളിന് 2 പോയന്റും മാഞ്ചസ്റ്റർ യുണൈറ്റഡിന് 3 പോയന്റും പിറകിൽ. ടോട്ടൻഹാം സമനില വഴങ്ങിയതോടെ ചെൽസിക്ക് വീണ്ടും ചാമ്പ്യൻസ്ലീഗ് യോഗ്യത എന്ന നേരിയ പ്രതീക്ഷ വന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleബാഴ്സലോണയിൽ സമനിലയിൽ തളച്ച് സെൽറ്റ ദെ വിഗോ
Next articleചാലിശ്ശേരിയിൽ ലിൻഷയ്ക്ക് മൂന്നു ഗോൾ ജയം