സമനിലയുമായി രക്ഷപ്പെട്ട് സ്പർസ്!!

ബൗണ്മതിന്റെ പൊരുതലിന് മുന്നിൽ വിറച്ച മൗറീനോയുടെ ടോട്ടൻഹാമിന് സമനിലയുമായി രക്ഷ. ഇന്ന് ബൗണ്മതിന്റെ ഹോമ്മ് ഗ്രൗണ്ടിൽ നടന്ന മത്സരം ഗോൾ രഹിത സമനിലയിൽ ആണ് അവസാനിച്ചത്. ഒരു ഗോൾ നിഷേധിച്ചത് ഉൾപ്പെടെ ബൗണ്മതിന്റെ തുടർ ആക്രമണങ്ങൾ ആണ് മത്സരത്തിൽ ഉടനീളം കണ്ടത്. അവസരങ്ങൾ മുതലാക്കാൻ കഴിയാത്തത് എഡി ഹോയുടെ ടീമിന് വലിയ സങ്കടം നൽകും.

മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ കാലം വിൽസൺ നേടിഅയ് ഗംഭീര ഓവർഹെഡ് കിക്ക് വലയിൽ എത്തി എങ്കിലും നിർഭാഗ്യം ബൗണ്മതിന് സന്തോഷം നൽകിയില്ല. ഗോൾ വലയിലേക്ക് പോകും മുമ്പ് പന്ത് ബൗണ്മതിന്റെ തന്നെ താരമായ ജോഷുവ കിംഗിന്റെ കയ്യിൽ തട്ടിയതിനാൽ ഗോൾ നിഷേധിക്കുകയായിരുന്നു. ഈ സമനില ഇപ്പോഴും ബൗണ്മതിനെ റിലഗേഷൻ സോണിൽ തന്നെ നിർത്തുകയാണ്.

Previous articleഇങ്സിന് 19ആം ഗോൾ, എവർട്ടൺ സൗതാമ്പ്ടൺ മത്സരം സമനിലയിൽ
Next articleമനോഹരം മാഞ്ചസ്റ്റർ യുണൈറ്റഡ്!! വീണ്ടുമൊരു വൻ വിജയം