കെയ്ന് ആദ്യ ഗോൾ, ട്രിപ്പിയയുടെ ഫ്രീകിക്ക്, സ്പർസിന് ഗംഭീര ജയം

വെംബ്ലിയിൽ നടന്ന മത്സരത്തിൽ ടോട്ടൻഹാമിന് ഗംഭീര വിജയം. ഇന്ന് ഫുൾഹാമിനെ നേരിട്ട സ്പർസ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്. ഒരുഘട്ടം വരെ സ്പർസിനോട് ഫുൾഹാം പൊരുതി നിന്നു എങ്കിലും അവസാനം ഫുൾഹാം തകരുകയായിരുന്നു. ആദ്യ പകുതിയിൽ ബ്രസീലിയൻ താരം ലുകാസ് മോറയാണ് സ്പർസിന്റെ ആദ്യ ഗോൾ നേടിയത്.

രണ്ടാം പകുതിയിൽ മിട്രോവിചിലൂടെ ഒരു ഗോൾ നടക്കി ഫുൾഹാം സ്പർസിനെ വിറപ്പിച്ചു. പിന്നീട് വിജയ ഗോൾ കണ്ടെത്താൻ സ്പർസ് കഷ്ടപ്പെടുന്നതിനിടെ ട്രിപ്പിയയുടെ മികച്ച ഒരു ഫ്രീ കിക്ക് രക്ഷയ്ക്കെത്തി. ട്രിപ്പിയയുടെ കരിയറിലെ രണ്ടാം പ്രീമിയർ ലീഗ് ഗോൾ മാത്രമായിരുന്നു ഇത്.

77ആം മിനുട്ടിൽ ഹാരി കെയ്നും ഗോൾ കണ്ടെത്തി. കെയ്നിന്റെ സീസണിലെ ആദ്യ ഗോൾ കൂടിയായിരുന്നു ഇത്. കഴിഞ്ഞ മത്സരത്തിൽ ന്യൂകാസിലിനെയും ടോട്ടൻഹാം തോൽപ്പിച്ചിരുന്നു.

Exit mobile version