20221016 001638

എവർട്ടണിനെ മറികടന്നു ടോട്ടൻഹാം, പോയിന്റ് ടേബിളിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഒപ്പം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എവർട്ടണിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മറികടന്നു ടോട്ടൻഹാം ഹോട്സ്പർ. ജയത്തോടെ ഒരു കളി കുറവ് കളിച്ച മാഞ്ചസ്റ്റർ സിറ്റിക്ക് ഒപ്പം പോയിന്റ് പട്ടികയിൽ ഒപ്പമെത്തി ടോട്ടൻഹാം. ടോട്ടൻഹാം മൂന്നാമത് നിൽക്കുമ്പോൾ എവർട്ടൺ പതിനാലാം സ്ഥാനത്ത് നിൽക്കുക ആണ്. ആദ്യ പകുതിയിൽ ടോട്ടൻഹാം ആധിപത്യം കണ്ടെങ്കിലും മികച്ച അവസരങ്ങൾ ലഭിച്ചത് എവർട്ടണിനു ആയിരുന്നു. സുവർണ അവസരങ്ങൾ ഗ്രെയും ഒനാനയും പക്ഷെ പാഴാക്കി.

രണ്ടാം പകുതിയിൽ ടോട്ടൻഹാം ഗോളുകൾ കണ്ടത്തുക ആയിരുന്നു. 59 മത്തെ മിനിറ്റിൽ തന്നെ പിക്ഫോർഡ് വീഴ്ത്തിയതിനു ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട ഹാരി കെയിൻ അവർക്ക് മുൻതൂക്കം സമ്മാനിച്ചു. തുടർന്നും ടോട്ടൻഹാം ആധിപത്യം ആണ് മത്സരത്തിൽ കണ്ടത്. 86 മത്തെ മിനിറ്റിൽ റോഡ്രിഗോ ബെന്റക്കറിന്റെ പാസിൽ പിയരെ ഹോബയെർ ടോട്ടൻഹാം ജയം പൂർത്തിയാക്കുക ആയിരുന്നു.

Exit mobile version