Site icon Fanport

കെയ്ൻ തിളങ്ങി, യൂറോപ്പ പ്രതീക്ഷകൾ നിലനിർത്തി സ്പർസ്

ന്യൂകാസിലിനെ തകർത്ത് സ്പർസ് പ്രീമിയർ ലീഗിൽ ജയിച്ചു കയറി. ഒന്നിന് എതിരെ മൂന്ന് ഗോളുകൾക്ക് ജയിച്ചാണ് മൗറീഞ്ഞോയുടെ സംഘം യൂറോപ്പ ലീഗ് യോഗ്യത പ്രതീക്ഷകൾ നിലനിർത്തിയത്. ജയത്തോടെ 55 പോയിന്റ് ഉള്ള സ്പർസ് ഏഴാം സ്ഥാനത്താണ്. 43 പോയിന്റുള്ള ന്യൂകാസിൽ പതിമൂന്നാം സ്ഥാനത്താണ്.

ആദ്യ പകുതിയിൽ ഹ്യുങ് മിൻ സോണിന്റെ ഗോളിൽ സ്പർസ് മുന്നിട്ട് നിന്നെങ്കിലും രണ്ടാം പകുതിയിൽ 56 ആം മിനുട്ടിൽ ന്യൂ കാസിൽ സ്കോർ 1-1 ആക്കി. മാറ്റ് റിച്ചിയാണ് ഗോൾ നേടിയത്. പക്ഷെ 4 മിനുറ്റിന് ഉള്ളിൽ തന്നെ ഹാരി കെയ്‌നിലൂടെ സ്പർസ് ലീഡ് പുനസ്ഥാപിച്ചു. പിന്നീട് കളി തീരാൻ ഏതാനും മിനിറ്റുകൾ മാത്രം ബാക്കി നിൽക്കേ എറിക് ലമേലയുടെ മനോഹരമായ പാസ് ഗോളക്കി വീണ്ടും കെയ്ൻ സ്കോർ 1-3 ആക്കി.

Exit mobile version