പത്ത് പേരുമായി പൊരുതി ജയം നേടി സ്പർസ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സ്പർസിന് ആവേശ ജയം. സൗത്താംപ്ടനെ സ്വന്തം മൈതാനത്ത് ഒന്നിന് എതിരെ 2 ഗോളുകൾക്ക് മറികടന്നാണ് സ്പർസ് ജയം കുറിച്ചത്. മത്സരത്തിൽ ഒരു മണിക്കൂറിൽ അധികം 10 പേരുമായി കളിച്ചതാണ് സ്പർസ് വിലപ്പെട്ട 3 പോയിന്റ് സ്വന്തമാക്കിയത്.

മത്സരത്തിൽ 24 ആം മിനുട്ടിൽ എൻഡോബലയിലൂടെ ലീഡ് നേടിയ സ്പർസിന് പക്ഷെ 31 ആം മിനുട്ടിൽ മത്സരത്തിലെ കടുത്ത തിരിച്ചടി ലഭിച്ചു. രണ്ടാം മഞ്ഞ കാർഡ് കണ്ട റൈറ്റ് ബാക്ക് ഓറിയെ പുറത്തായതോടെ ഒരു മണിക്കൂർ പത്ത് പേരുമായി കളിക്കുക എന്ന വെല്ലുവിളി സ്പർസിന് എത്തി. വൈകാതെ 39 ആം മിനുട്ടിൽ ഇങ്‌സ് സൗത്താംപ്ടനെ ഒപ്പമെത്തിച്ചതോടെ സ്പർസിന് മേൽ സമ്മർദ്ധം ഏറെയായി. ഹ്യുഗോ ലോറിസ് വരുത്തിയ വൻ പിഴവാണ്
സൗത്താംപ്ടന് രക്ഷയായത്. പക്ഷെ ആദ്യ പകുതി അവസാനിക്കാൻ 2 മിനുട്ട് മാത്രം ബാക്കി നിൽക്കേ എറിക്സന്റെ അസിസ്റ്റിൽ കെയ്ൻ സ്പർസിന് രണ്ടാം ഗോൾ സമ്മാനിച്ചു.

രണ്ടാം പകുതിയിൽ സൗത്താംപ്ടൻ ഏറെ ശ്രമിച്ചെങ്കിലും സ്പർസ് പ്രതിരോധം മറികടക്കാൻ അവർക്കായില്ല.

Exit mobile version