സൊയുഞ്ചു ദീർഘകാലം കളിക്കില്ല

20201019 085812

ലെസ്റ്റർ സിറ്റിയുടെ പ്രതിസന്ധികൾ കൂടുകയാണ്. അവരുടെ സെന്റർ ബാക്കായ സൊയുഞ്ചു ജനുവരി വരെ എങ്കിലും കളത്തിന് പുറത്ത് ഇരിക്കേണ്ടി വരും എന്നാണ് റിപ്പോർട്ടുകൾ. രാജ്യത്തിനു വേണ്ടി കളിക്കുമ്പോൾ ഉണ്ടായ പരിക്കാണ് സൊയുഞ്ചുവിന് പ്രശ്നമായിരിക്കുന്നത്. ഇന്നലെ നടത്തിയ സ്കാനിൽ താരത്തിന്റെ പരിക്ക് സാരമുള്ളതാണ് എന്നും ദീർഘകാലം പുറത്ത് ഇരിക്കും എന്നും വ്യക്തമായി.

മൂന്ന് മാസം എങ്കിലും താരം ഉണ്ടാകില്ല എന്ന് ലെസ്റ്റർ സിറ്റി പരിശീലകൻ ബ്രണ്ടൺ റോഡ്ജസും പറഞ്ഞു. കഴിഞ്ഞ സീസണിലെ ലെസ്റ്ററിന്റെ മികച്ച പ്രകടനങ്ങളിൽ വലിയ പങ്ക് ഉണ്ടായിരുന്ന താരമാണ് സൊയുഞ്ചു. സൊയുഞ്ചു മാത്രമല്ല ലെസ്റ്ററിന്റെ പ്രധാന മധ്യനിര താരം എൻഡിഡിയും ദീർഘകാലം പരിക്ക് കാരണം പുറത്ത് ഇരിക്കേണ്ട അവസ്ഥയിലാണ് ഉള്ളത്.

Previous article2011 ലോകകപ്പിലെ ഇന്ത്യയോടുള്ള തോൽവി ഇപ്പോഴും വിഷമിപ്പിക്കുന്നു: ഉമർ ഗുൽ
Next articleക്രിസ്റ്റൽ പാലസ് ഫോർവേഡിനു കൊറോണ പോസിറ്റീവ്