Site icon Fanport

മാഞ്ചസ്റ്റർ യുണൈറ്റഡ് കോച്ചാകുമോ, പ്രതികരണവുമായി ഇംഗ്ലണ്ട് പരിശീലകൻ

മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ഥിര പരിശീലകനായി ഇംഗ്ലണ്ട് പരിശീലകൻ സൗത്ഗേറ്റിനെ പരിഗണിക്കുന്നുണ്ട് എന്ന അഭ്യൂഹങ്ങളിൽ അദ്ദേഹം തന്നെ പ്രതികരിച്ചു. ഇപ്പോൾ ഒലെ ഗണ്ണാർ സോൾഷ്യർ ആണ് താൽക്കാലിക പരിശീലകനായാണ് മാഞ്ചസ്റ്ററിൽ ഉള്ളത്. ആര് സ്ഥിര പരിശീലകൻ ആകുമെന്ന് ഇതുവരെ തീരുമാനം ആയിട്ടില്ല. ഒലെയ്ക്ക് തന്നെയാണ് കൂടുതൽ സാധ്യതകൾ കൽപ്പിക്കുന്നത് എങ്കിലും സൗത്ഗേറ്റിന്റെ പേരും ഇപ്പോൾ അടുത്തതായി കേൾക്കുന്നുണ്ട്.

എന്നാൽ താൻ അത്തരത്തിൽ ഉള്ള വാർത്തകൾക്ക് ചെവി കൊടുക്കുന്നില്ല എന്ന് സൗത്ഗേറ്റ് പറഞ്ഞു. താൻ ഇംഗ്ലണ്ടിന്റെ പരിശീലകൻ ആണ് എന്നും അതിൽ താൻ അഭിമാനം കൊള്ളുന്നു എന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ഒരുപാട് വളരാനുണ്ട്. താൻ ഇപ്പോഴും 200ൽ താഴെ മാത്രം മത്സരങ്ങൾ പരിശീലകനായി പ്രവർത്തിച്ചിട്ടുള്ള ഒരാളാണ്. ആദ്യം പരിശീലകനെന്ന നിലയിൽ മെച്ചപ്പെടാനാണ് താൻ ശ്രമിക്കുന്നത് എന്നും സൗത്ഗേറ്റ് പറഞ്ഞു‌.

കഴിഞ്ഞ ലോകകപ്പിൽ ഇംഗ്ലണ്ടിനെ സെമി ഫൈനൽ വരെ എത്തിച്ച പരിശീലകനാണ് സൗത് ഗേറ്റ്.

Exit mobile version