Picsart 23 02 24 15 06 28 755

ചെൽസിയെ തോൽപ്പിച്ച പരിശീലകന് സതാമ്പ്ടൺ സ്ഥിര കരാർ നൽകി

സതാമ്പ്ടൺ ഫുട്ബോൾ ക്ലബ് 2022/23 സീസണിന്റെ അവസാനം വരെ അവരുടെ പുതിയ l മാനേജരായി റൂബൻ സെല്ലെസിനെ നിയമിച്ചു. ഇതുവരെ ടീമിന്റെ കെയർടേക്കർ മാനേജരായി സേവനമനുഷ്ഠിച്ച സെല്ലെസ്, തന്റെ ചുമതലയുള്ള ആദ്യ മത്സരത്തിൽ ചെൽസിക്കെതിരെ 1-0 ന് ഞെട്ടിക്കുന്ന വിജയത്തിലേക്ക് സതാംപ്ടണിനെ നയിച്ചിരുന്നു. ഇതാണ് അദ്ദേഹത്തിന് സ്ഥിരകരാർ നൽകാനുള്ള കാരണം.

ഈ സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സതാംപ്ടൺ കഷ്ടപ്പെടുകയാണ്, നിലവിൽ 18 പോയിന്റുമായി പട്ടികയിൽ അവസാന സ്ഥാനത്താണ് അവഫ്. തരംതാഴ്ത്തൽ ഒഴിവാക്കാമെന്ന പ്രതീക്ഷയോടെ ആണ് സെല്ലെസിന് ടീം സ്ഥിര കരാർ നൽകുന്നത്. ബാഴ്‌സലോണയുടെ അസിസ്റ്റന്റ് കോച്ചായി പ്രവർത്തിക്കുകയും സ്‌പെയിനിലെ ലോവർ ലീഗുകളിൽ നിരവധി ടീമുകളെ പരിശീലിപ്പിക്കുകയും ചെയ്‌തുട്ടുള്ള പരിശീലകനാണ് സെല്ലെസ് .

Exit mobile version