പ്രീമിയർ ലീഗിൽ ഒരു മാനേജർക്ക് കൂടി പണി പോയി

- Advertisement -

പ്രീമിയർ ലീഗിൽ ഒരു പരീശലകന്റെ കൂടെ സ്ഥാനം തെറിച്ചു. സ്താംപ്ടൺ മാനേജർ മൗറീഷ്യോ പെലെഗ്രിനോയെ ക്ലബ് പുറത്താക്കി. ന്യൂകാസിലിനോട് ഈ കഴിഞ്ഞ ആഴ്ച നേരിട്ട 3-0 പരാജയത്തോടേ പെലിഗ്രീനൊയുമായുള്ള ക്ലബിന്റെ കരാർ അവസാനിപ്പിക്കാൻ മാനേജ്മെന്റ് തീരുമാനിക്കുക ആയിരുന്നു.

റിലഗേഷന് ഒരു പോയന്റ് മാത്രം മുന്നിലാണ് ഇപ്പോൾ സതാമ്പ്ടൺ. 30 കളികളിൽ 28 പോയന്റുമായി 17ആം സ്ഥാനത്താണ് ഇപ്പോൾ ക്ലബ് ഉള്ളത്. പുതിയ പരിശീലകനെ ഉടൻ അറിയിക്കുമെന്ന് ക്ലബ് പറഞ്ഞു. പെലിഗ്രീനോയ്ക്ക് ഒപ്പം അസിസ്റ്റന്റ് മാനേജറേയും അസിസ്റ്റന്റ് ഫസ്റ്റ് ടീം കോച്ചിനേയും ക്ലബ് പുറത്താക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement