Site icon Fanport

പരിക്ക് മാറുന്നില്ല, 26ആം വയസ്സിൽ സൗതാമ്പ്ടൺ താരം വിരമിച്ചു

Img 20220102 145012

സതാംപ്ടൺ മിഡ്ഫീൽഡർ സാം മക്വീൻ 26-ാം വയസ്സിൽ പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചു. 26കാരനായ മക്വീൻ തനിക്ക് മുട്ടിനേറ്റ പരിക്കിൽ നിന്ന് മുക്തനാവാൻ പറ്റാത്തത് കൊണ്ടാണ് ഫുട്ബോളിൽ നിന്ന് വിരമിച്ചത്. 2018ൽ ലോണിൽ മിഡിൽസ്ബ്രോക്ക് ആയി കളിക്കുമ്പോൾ ആയിരുന്നു മക്വീന് പരിക്കേറ്റത്. താരം അവസാന മൂന്ന് വർഷമായി പരിക്ക് മാറാൻ ശ്രമിക്കുകയായിരുന്നു.

“ഞാൻ വീണ്ടും ഫുട്ബോൾ കളിക്കാൻ തീവ്രമായി ആഗ്രഹിക്കുന്നതിനാൽ ഇത് അവിശ്വസനീയമാംവിധം കഠിനമായ തീരുമാനമാണ്, പക്ഷേ എനിക്കും എന്റെ കുടുംബത്തിനും അനുയോജ്യമായത് ഞാൻ ചെയ്യണം,” വിരമിക്കൽ പ്രഖ്യാപിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. സതാമ്പ്ടണായി 29 മത്സരങ്ങൾ താരം കളിച്ചിരുന്നു.

Exit mobile version