Site icon Fanport

സൗത്താംപ്ടണിൽ വോൾവ്സ് വീണു

പ്രീമിയർ ലീഗിൽ വമ്പന്മാരെ വീഴ്ത്തുന്ന ശീലം പക്ഷെ വോൾവ്‌സ് സൗത്താംപ്ടണിൽ മറന്നു. സൗത്താംപ്ടൻ സ്വന്തം മൈതാനത്ത് 3-1 നാണ് അവരെ മറികടന്നത്. നഥാൻ റെഡ്‌മണ്ട് നേടിയ ഇരട്ട ഗോളുകളാണ് മത്സരത്തിൽ നിർണായകമായത്. ജയത്തോടെ സൗത്താംപ്ടൻ പ്രീമിയർ ലീഗിൽ തുടരുമെന്ന് ഏതാണ്ട് ഉറപ്പാക്കി.

മത്സരത്തിൽ തുടക്കത്തിൽ തന്നെ സൗത്താംപ്ടൻ ലീഡ് നേടിയിരുന്നു. രണ്ടാം മിനുട്ടിൽ ജോഷ് സിംസിന്റെ അസിസ്റ്റിൽ റെഡ്‌മണ്ട് ഗോൾ നേടി. പക്ഷെ 28 ആം മിനുട്ടിൽ ഡിഫൻഡർ ബോളിയിലൂടെ വോൾവ്സ് സമനില നേടി. പക്ഷെ രണ്ട് മിനുറ്റുകൾക് ശേഷം റെഡ്‌മണ്ട് സൗത്താംപ്ടൻറെ ലീഡ് പുനസ്ഥാപിച്ചു. ഇത്തവണ ഇങ്‌സ് ആണ് അസിസ്റ്റ് നൽകിയത്. രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ ലോങ് സൗത്താംപ്ടൻറെ മൂന്നാം ഗോളും നേടി ജയം ഉറപ്പിക്കുകയായിരുന്നു.

Exit mobile version