ലോങ്ങിന്റെ റെക്കോർഡ് ഗോളും തുണച്ചില്ല, സൗത്താംപ്ടണ് സമനില

- Advertisement -

പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും വേഗത ഏറിയ ഗോൾ പിറന്ന മത്സരത്തിൽ സൗത്താംപ്ടന് സമനില. വാട്ട്ഫോർഡാണ് അവരെ 1-1 ന്റെ സമനിലയിൽ തളച്ചത്. വെറും 7 സെക്കന്റുകൾ കൊണ്ട് ഗോൾ നേടി ഷെയിൻ ലോങ് റെക്കോർഡ് ഇട്ട മത്സരം ചരിത്രത്തിൽ ഇടം നേടി. ആന്ദ്രേഗ്രെയാണ് വാട്ട് ഫോഡിന്റെ ഗോൾ നേടിയത്.

റിപബ്ലിക് ഓഫ് അയർലൻഡ് താരമായ ലോങ് 7 സെക്കന്റിൽ ഫോസ്റ്ററിനെ മറികടന്ന് നേടിയ റെക്കോർഡ് ഗോളിന് മുന്നിട്ട് നിന്ന് സൗത്താംപ്ടൻ 90 മിനുട്ട് വരെ ലീഡ് നില നിർത്തിയെങ്കിലും വിലപ്പെട്ട ജയം സ്വന്തമാകാനായില്ല. കളിയുടെ അവസാന മിനുട്ടിലാണ് വാട്ട്ഫോഡിന്റെ സമനില ഗോൾ പിറന്നത്. 37 പോയിന്റുമായി സൗത്താംപ്ടൻ 16 ആം സ്ഥാനത്ത് തുടരുമ്പോൾ 50 പോയിന്റ് ഉള്ള വാട്ട്ഫോർഡ് 7 ആം സ്ഥാനത്തേക്ക് ഉയർന്നു.

Advertisement