“സോണിനെ പോലെ തന്റെ മകൻ ഡൈവ് ചെയ്തിരുന്നു എങ്കിൽ ഭക്ഷണം കൊടുക്കില്ലായിരുന്നു”

ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരത്തിനിടയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഒരു ഗോൾ അനുവദിക്കാത്ത സംഭവത്തിൽ പ്രതികരണവുമായി യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ രംഗത്ത്. കവാനി നേടിയ ഗോളിന്റെ ബിൽഡ് അപ്പിൽ മക്ടോകിനെ സോണിനെ ഫൗൾ ചെയ്തത് ആയിരുന്നു പ്രശ്നമായത്‌.

എന്നാൽ റഫറിയുടെ തീരുമാനം തെറ്റായിരുന്നു എന്ന് ഒലെ ഗണ്ണാർ സോൾഷ്യാർ പറഞ്ഞു. ഡൈവ് ചെയ്ത് ഏറ് സമയം സോൺ ഗ്രൗണ്ടിൽ കടന്നിരുന്നു. തന്റെ മകൻ ആയിരുന്നു ഇങ്ങനെ ഡൈവ് ചെയ്തത് എങ്കിൽ മകന് ഭക്ഷണം പോലും നൽകില്ലായിരുന്നു എന്ന് ഒലെ പറഞ്ഞു. എന്നാൽ ഒലെയുടെ വാക്ക് സംസ്കാരമില്ലാത്തത് ആണ് എന്ന് ജോസെ പറഞ്ഞു. സൊണിന്റെ പിതാവ് ഒലെയെക്കാൾ നല്ലതാണ് എന്നും മക്കൾക്ക് ഭക്ഷണം കൊടുകുക അത്യാവശയമാണെന്നും ജോസെ ഒലെയെ പരിഹസിച്ചു കൊണ്ട് പറഞ്ഞു

Exit mobile version