സോണിന്റെ സോളോ ഗോൾ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ഗോൾ

പ്രീമിയർ ലീഗിലെ ഈ കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ഗോളിനുള്ള പുരസ്കാരം സ്പർസിന്റെ അറ്റാക്കിംഗ് താരം ഹ്യുങ് മിൻ സോൺ സ്വന്തമാക്കി. ഈ സീസണിൽ ബേർൺലിക്ക് എതിരെ നേടിയ സോളോ ഗോളാണ് സോണിനെ ഈ പുരസ്കാരത്തിന് അർഹനാക്കിയത്. ബേർൺലിക്ക് എതിരായ മത്സരത്തിൽ ബേർൺലിയുടെ പെനാൾട്ടി ബോക്സിൽ നിന്ന് പന്ത് സ്വീകരിച്ച് ഒറ്റയ്ക്ക് കുതിച്ച സോൺ ബേർൺലി ഡിഫൻസിനെ ആകെ മറികടന്ന് ഗോൾ നേടിയിരുന്നു.

പ്രീമിയർ ലീഗ് തന്നെ അടുത്ത കാലത്ത് കണ്ട ഏറ്റവും മികച്ച സോളോ ഗോളായിരുന്നു ഇത്. ആരാധകരുടെ വോട്ടെടുപ്പിലൂടെയും കൂടെയാണ് പ്രീമിയർ ലീഗ് മികച്ച ഗോൾ കണ്ടെത്തിയത്. മാഞ്ചസ്റ്റർ സിറ്റിയുടെ കെവിൻ ഡിബ്രുയിന്റെ ഗോളും ഒരു മനോഹര കൗണ്ടർ അറ്റാക്കിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ബ്രൂണോ നേടിയ ഗോളും ഒക്കെ ആണ് സോണിന് പിറകിലായത്.

Exit mobile version