സോണിന് പ്രീമിയർ ലീഗ് റെക്കോർഡ്

- Advertisement -

പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ റെക്കോർഡ് ഇനി സോണിന്. ഇന്ന് നടന്ന ക്രിസ്റ്റൽ പാലസിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിൽ ആദ്യ ഗോൾ നേടിയതോടെയാണ് ദക്ഷിണ കൊറിയയുടെ സോൺ ഹ്യുങ് മിൻ 20 ഗോളുകളോടെ ഏഷ്യൻ റെക്കോർഡ് ഇട്ടത്.

ഇന്നത്തെ മത്സരം തുടങ്ങുമ്പോൾ 19 ഗോളുകൾ ആയിരുന്നു സോണിന്റെ അക്കൗണ്ടിൽ ഉണ്ടായിരുന്നത്. 64ആം മിനിറ്റിൽ നേടിയ ഗോളോടെയാണ് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം, ദക്ഷിണ കൊറിയയുടെ തന്നെ പാർക് ജി സങിന്റെ റെക്കോർഡ് തകർത്തത്. പൊച്ചേറ്റിനോയുടെ സ്‌പർസ് ടീമിൽ സ്ഥിരംഗമായ സോൺ കഴിഞ്ഞ സീസണിൽ 14 ഗോളുകൾ നേടിയിരുന്നു. കഴിഞ്ഞ സീസണിൽ പതിനാലു ഗോളുകൾ നേടി പ്രീമിയർ ലീഗിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന ഏഷ്യക്കാരൻ എന്ന റെക്കോർഡും സോൺ സ്വന്തമാക്കിയിരുന്നു.

സോണിന്റെ ഗോളിൽ ക്രിസ്റ്റൽ പാലസിനെ ടോട്ടൻഹാം തോൽപ്പിച്ചിരുന്നു. ജയത്തോടെ ടോട്ടൻഹാം പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement