പാർക്കിനെ മറികടന്ന് പ്രീമിയർലീഗിലെ ഏഷ്യൻ ടോപ് സ്കോററാകാൻ സോൺ മാഞ്ചസ്റ്ററിലേക്ക്

- Advertisement -

പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമാകാൻ ടോട്ടൻഹാം താരം ഹ്യുമിങ് സോണ് വേണ്ടത് വെറും ഒരേയൊരു ഗോൾ. ലിവർപൂളിനെതിരായ മത്സരത്തിൽ അവസാന ആഴ്ച നേടിയ ഗോളോടെ മാഞ്ചസ്റ്ററിന്റെ പഴയ ഹീറോ പാർക്കിനൊപ്പം പ്രീമിയർ ലീഗിലെ ടോപ്പ് സ്കോറർ ലിസ്റ്റിൽ ഒന്നാമത് സോണു. എത്തിയിരുന്നു.

ഹ്യുമിങ് സോണിന് ജി സുങ് പാർക്ക് ചുവന്ന ജേഴ്സിയിൽ ചരിത്രം കുറിച്ച മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോഡ് പിച്ചിൽ ചെന്നു തന്നെ പാർക്കിനെ മറികടക്കാൻ അവസരം ഒരുങ്ങിയിരിക്കുകയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡുമായാണ് ടോടൻഹാമിന്റെ അടുത്ത മത്സരം. 70 മത്സരങ്ങളിൽ നിന്നാണ് സോൺ 19 ഗോളുകൾ നേടിയത്. കഴിഞ്ഞ സീസണിൽ പതിനാലു ഗോളുകൾ നേടി പ്രീമിയർ ലീഗിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന ഏഷ്യക്കാരനായിരുന്നു ഈ‌ ദക്ഷിണ കൊറിയൻ ഹീറോ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement