സോണും കെയ്നും തിളങ്ങുന്നതിന്റെ ക്രെഡിറ്റ് പൊചടീനോ കൂടെ അർഹിക്കുന്നു

20201027 145731

സ്പർസിനു വേണ്ടി ഹാരി കെയ്നും സോണും നടത്തുന്ന പ്രകടനങ്ങൾ ഇപ്പോൾ എല്ലാവരെയും അത്ഭുതപ്പെടുത്തുകയാണ്. ജോസെ മൗറീനോയ്ക്ക് കീഴിൽ ഈ രണ്ട് താരങ്ങളും വൻ കൂട്ടുകെട്ടായി തന്നെ മാറിയിരിക്കുകയാണ്. പ്രീമിയർ ലീഗിൽ കെയ്ൻ എട്ട് അസിസ്റ്റുമായി ഏറ്റവും കൂടുതൽ അസിസ്റ്റ് നൽകിയ താരമായി നിൽക്കുമ്പോൾ മറുവശത്ത് സോൺ 8 ഗോളുകളുമായി ലീഗിലെ ടോപ് സ്കോറർ ആണ്.

എന്നാൽ ഈ രണ്ട് താരങ്ങക്കുടെയും മികച്ച പ്രകടനങ്ങക്കുടെ ക്രെഡിറ്റ് തനിക്ക് മാത്രം അർഹിച്ചതല്ല എന്ന് ജോസെ പറയുന്നു. സ്പർസിന്റെ മുൻ പരിശീലകൻ പൊചടീനോയ്ക്കും ഈ പ്രകടനങ്ങളിൽ വലിയ പങ്ക് ഉണ്ട്. അദ്ദേഹവും ഈ താരങ്ങളുടെ പ്രകടനങ്ങൾ അർഹിക്കുന്നുണ്ട് എന്ന് ജോസെ പറഞ്ഞു. സോണും കെയ്നും തമ്മിലുള്ള കൂട്ടുകെട്ട് വിജയിക്കാൻ പ്രധാന കാരണം രണ്ടു പേരും സ്വാർത്ഥരല്ല എന്നതാണ് എന്നും ജോസെ പറഞ്ഞു.

Previous articleസീരി എ ക്ലബിൽ നിന്ന് യുവതാരത്തെ റാഞ്ചി മുംബൈ സിറ്റി
Next articleസൂര്യകുമാർ യാദവിന് അവസരം നൽകിയില്ല, വിമർശനവുമായി ഹർഭജൻ സിംഗ്