സോണിന് പരിക്ക്, ഒരു മാസത്തോളം പുറത്ത്

സ്പർസിന്റെ അറ്റാക്കിംഗ് താരം ഹുങ് മിൻ സോണിന് പരിക്ക്. ഇന്നലെ ന്യൂകാസിലിനെതിരായ മത്സരത്തിന്റെ ആദ്യ പകുതിയിലാണ് സോണിന് പരിക്കേറ്റത്. ഹാംസ്ട്രിങ് ഇഞ്ച്വറിയേറ്റ സോൺ രണ്ടാം പകുതിയിൽ കളിക്കാൻ ഇറങ്ങിയിരുന്നില്ല. താരം ഒരു മാസത്തോളം പുറത്തിരിക്കേണ്ടി വരും എന്ന് പരിശീലകൻ ജോസെ മൗറീനോ പറഞ്ഞു. നിർണായക മത്സരങ്ങൾ ആകും ഈ കാലയളവിൽ സോണിന് നഷ്ടമാവുക.

ചെൽസിക്ക് എതിരായ ലീഗ് കപ്പ് മത്സരവും മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ പ്രീമിയർ ലീഗ് മത്സരവും ഒപ്പം യൂറോപ്പ ലീഗ് ഒലേ ഓഫും സോൺ ഇല്ലാതെ മൗറീനോ കളിക്കേണ്ടി വരും. അവസാന മൂന്ന് മത്സരങ്ങളിൽ നിന്ന് അഞ്ചു ഗോളും രണ്ട് അസിസ്റ്റും സംഭാവന ചെയ്ത താരമാണ് സോൺ.

Exit mobile version