Site icon Fanport

സൈനിക സേവനം കഴിഞ്ഞ് സോൺ തിരികെ ലണ്ടണിൽ എത്തി, പരിശീലനത്തിന് ഇറങ്ങും

ദക്ഷിണ കൊറിയൻ താരമായ സോൺ തിരികെ ലണ്ടണിൽ എത്തി. സൈനിക സേവനം പൂർത്തിയാക്കാനായി അവസാന രണ്ടു മാസമായി സോൺ കൊറിയയിൽ ആയിരുന്നു ഉണ്ടായിരുന്നത്. കഴിഞ്ഞ ആഴ്ച നിർബന്ധ സൈനിക സേവനം പൂർത്തിയാക്കി പ്രത്യേക പുരസ്കാരവും സോൺ സ്വന്തമാക്കിയിരുന്നു. താരം ഉടനെ പരിശീലനത്തിന് ഇറങ്ങും.

കൊറിയയിൽ നിന്ന് വന്നതാണെങ്കിലും സോണിന് ക്വാരന്റൈനിൽ കഴിയേണ്ടി വരില്ല. പകരം കൊറോണ ടെസ്റ്റിന് വിധേയനാകേണ്ട ആവശ്യമേ ഉള്ളൂ. ടെസ്റ്റ് നെഗറ്റീവ് ആണെങ്കിൽ നാളെ മുതൽ തന്നെ സോൺ പരിശീലനം ആരംഭിക്കും. പരിക്ക് ഭേദമായ സോണിന് മാച്ച് ഫിറ്റ്നെസിൽ എത്താൻ രണ്ടാഴ്ച കൂടിയെങ്കിലും വേണ്ടി വരും എന്നാണ് വാർത്തകൾ.

Exit mobile version