ബേൺലിയെക്കാൾ ആഴ്സണലിന്‌ പ്രതിരോധിക്കാൻ എളുപ്പം ലിവർപൂൾ ആണെന്ന് സോക്രടീസ്

ബേൺലിയെക്കാൾ ആഴ്സണലിന്‌ പ്രതിരോധിക്കാൻ എളുപ്പം കരുത്തരായ ലിവർപൂളിനെയാണെന്ന് ആഴ്‌സണൽ പ്രധിരോധ താരം സോക്രടീസ്. കഴിഞ്ഞ ദിവസം പൊരുതി നിന്ന ബേൺലിയെ 2-1ന് ശേഷമായിരുന്നു താരത്തിന്റെ പ്രതികരണം. ബേൺലിയുടെ താരങ്ങളുടെ ഡയറക്റ്റ് ഫുട്ബോളും ശാരീരികമായാ പ്രകടനങ്ങളും മറികടന്നാണ് മത്സരത്തിൽ ആഴ്‌സണൽ ജയിച്ചത്.

അടുത്ത പ്രീമിയർ ലീഗ് മത്സരത്തിൽ ലിവർപൂൾ ആണ് ആഴ്‌സണലിന്റെ എതിരാളികൾ. ലിവർപൂളിന്റെ ഹോം ഗ്രൗണ്ടായ ആൻഫീൽഡിൽ വെച്ചാണ് മത്സരം. യൂറോപ്പിലെ തന്നെ ഏറ്റവും ആക്രമണകാരികളായ താരങ്ങളാണ് ലിവർപൂൾ ആക്രമണം നയിക്കുന്നത്. മുഹമ്മദ് സല, സാദിയോ മാനെ, ഫിർമിനോ എന്നിവരടങ്ങുന്ന ആക്രമണത്തെ തടയാൻ ബേൺലിയുടെ ഡയറക്റ്റ് ഫുട്ബോളിനേക്കാൾ എളുപ്പമാണെന്നാണ് സോക്രടീസ് പറഞ്ഞത്.

അതെ സമയം കഴിഞ്ഞ സീസണിൽ ആൻഫീൽഡിൽ ലിവർപൂളിനോട് 5-1ന്റെ നാണം കെട്ട തോൽവി ആഴ്‌സണൽ ഏറ്റുവാങ്ങിയിരുന്നു. എന്നാൽ ഈ വർഷം അതിനു മാറ്റം ഉണ്ടാവുമെന്നും ആഴ്‌സണൽ പ്രതിരോധ താരം പറഞ്ഞു. ചെൽസിയിൽ നിന്ന് ആഴ്സണലിൽ എത്തിയ ഡേവിഡ് ലൂയിസിന്റെ സാന്നിദ്ധ്യവും ആഴ്സണലിന്‌ ഗുണം ചെയ്യുമെന്ന് സോക്രടീസ് പറഞ്ഞു.

Previous articleമൂന്നാം ആഷസ് ടെസ്റ്റിനുള്ള ടീം ഇംഗ്ലണ്ട് പ്രഖ്യാപിച്ചു, ആൻഡേഴ്സൺ ഇല്ല
Next articleഅഫ്ഗാൻ ഡിഫൻഡറെ ടീമിൽ എത്തിച്ച് ചെന്നൈയിൻ