മാഞ്ചസ്റ്റർ യുണൈറ്റഡ് വീണ്ടും വിജയ വഴിയിൽ

- Advertisement -

ബേൺമൗത്തിനെ പരാജയപ്പെടുത്തി മാഞ്ചസ്റ്റർ യുണൈറ്റഡ് വീണ്ടും വിജയവഴിയിൽ തിരിച്ചെത്തി. വിറ്റാലിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം കണ്ടത്. മാഞ്ചസ്റ്ററിന് വേണ്ടി ക്രിസ് സ്മാലിങ്, ലുകാക്കു എന്നിവരാണ് ഗോൾ നേടിയത്. ലുകാക്കു, സാഞ്ചസ്, മാറ്റിച് തുടങ്ങിയ പ്രമുഖരെ ബെഞ്ചിൽ ഇരുത്തിയാണ് മാഞ്ചസ്റ്റർ മത്സരം തുടങ്ങിയത്.

വിരസമായി തുടങ്ങിയ ആദ്യ പകുതിയിൽ 28ആം മിനിറ്റിലാണ് ആദ്യ ഗോൾ പിറന്നത്. ഹെരേര നൽകിയ മനോഹരമായ ഒരു ത്രൂ പാസ് ലിംഗാർഡ് സമാലിംഗിന് മറിച്ച് നൽകി സ്മാലിങ് അനായാസം വലയിൽ എത്തിക്കുകയായിരുന്നു.

രണ്ടാം പകുതിയിൽ കൂടുതൽ ആക്രമിച്ചു കളിച്ച ബേൺമൗത് നിരവധി തവണ ഗോളിന് അടുത്തെത്തിയെങ്കിലും ലക്ഷ്യം കാണാനായില്ല. ലിംഗാര്ഡിന് പകരം ജോസെ മൗറീൻഹോ ലുകകുവിനെ ഇറക്കിയത് ഫലം കാണുകയായിരുന്നു. പോഗ്ബയുടെ പാസ്സ് മികച്ച ഒരു ഫിനിഷിലൂടെ വലയിൽ എത്തിച്ചു യുണൈറ്റഡിന്റെ വിജയം ഉറപ്പിച്ചു.

34 മത്സരങ്ങൾ പൂർത്തിയായപ്പോൾ യുണൈറ്റഡ് 74 പോയിന്റുമായി രണ്ടാം സ്ഥാനത്ത് ആണ്. മൂന്നാം സ്ഥാനത്തുള്ള ലിവർപൂളിന് 70 പോയിന്റാണുള്ളത്. ശനിയാഴ്ച്ച സ്പർസിനെതിരായ എഫ്എ കപ്പ് സെമി ഫൈനൽ ആണ് യുണൈറ്റഡിന്റെ അടുത്ത മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement