Site icon Fanport

സ്മാളിങിന് യുണൈറ്റഡിൽ പുതിയ കരാർ

മാഞ്ചസ്റ്റർ യുണൈറ്റഡ് സെൻട്രൽ ഡിഫൻഡർ ക്രിസ് സ്മാളിങ് ക്ലബ്ബ്മായി പുതിയ കരാർ ഒപ്പിട്ടു. പുതിയ കരാർ പ്രകാരം സ്മാളിങ് 2022 വരെ ഓൾഡ് ട്രാഫോഡിൽ തുടരും. 2010 മുതൽ യുണൈറ്റഡിന്റെ താരമാണ്‌ സ്മാളിങ്. പുതിയ ഡിഫണ്ടറെ തേടി യുണൈറ്റഡ് ട്രാൻസ്ഫർ മാർക്കറ്റിൽ ഉണ്ടെങ്കിലും അനുഭവ സമ്പന്നനായ തരാതെ നിലനിർത്താൻ ജോസ് മൗറീഞ്ഞോയും ക്ലബ്ബ് അധികൃതരും തീരുമാനിക്കുകയായിരുന്നു.

2010 ൽ ഫുൾഹാമിൽ നിന്നാണ് താരം ഓൾഡ് ട്രാഫോഡിൽ എത്തുന്നത്. യുണൈറ്റഡിന് ഒപ്പം പ്രീമിയർ ലീഗ്, യൂറോപ്പ ലീഗ്, ലീഗ് കപ്പ് കിരീടങ്ങൾ താരം സ്വന്തമാക്കിയിട്ടുണ്ട്. 29 വയസുകാരനായ ഒരു താരത്തിന് ഭീമൻ ശമ്പളത്തിന് 4 വർഷത്തെ കരാർ നൽകിയതിൽ യുണൈറ്റഡ് ഫാൻസിന്റെ ഇടയിൽ സമ്മിശ്ര പ്രതികരണമാണ് വരുന്നത്.

Exit mobile version